ചൊവ്വാഴ്ച, ഫെബ്രുവരി 07, 2012

ഉത്തരത്തിന്റെ ചോദ്യം .

ഉത്തരത്തിന്റെ ചോദ്യം ...

ഉത്തരങ്ങള്ക്കു
കൂടി വേണ്ടിയാണ്
എപ്പോഴും
... ഞാന്‍ ചോദ്യങ്ങള്
ചോദിക്കാറുള്ളത് 

എന്നിട്ടും
ആരുമെന്തേ
എനിക്ക് മാത്രമായി
ഒരു
ഉത്തരം തരുന്നില്ല 
ചോദ്യങ്ങള്ക്കുള്ള
ഉത്തരമില്ലാഞ്ഞിട്ടോ
അതോ
ഉത്തരമില്ലാത്ത
ചോദ്യങ്ങളായിട്ടോ......

വെള്ളിയാഴ്‌ച, ഫെബ്രുവരി 03, 2012

ഷൂ............


ഷൂ............
-----------------
ഒരു ഷൂ നിത്യവും
പോളിഷ് ചെയ്യണമെന്നു
ന്യായമായും ആഗ്രഹിക്കാം
...
തേഞ്ഞു തീരലില്‍,മിനുസപ്പെടലില്‍,
അതിന്റെപുറം
തൊലികളടര്ന്നു മാറുമ്പോള്‍
ഒരോ ദിനവും അതു
നഗ്നമാക്കപ്പെടുകയാണ്
രണ്ടു കാലുകളുടെ
ആജ്ഞകളില്‍ നിന്ന്,

ഓരോ ലേസും പ്രതീക്ഷിക്കുന്നത്
കെട്ടുകള്‍ പൊട്ടുമെന്നു തന്നെയാണ്

ഷൂ പവിത്രീകരിക്കപ്പെട്ട
കാലുകളുടെ ക്രിയാ രൂപമാണ്

ഒടുവിലൊടുവില്‍
ചാര്‍ത്തില്‍ കെട്ടിയ ഊഞ്ഞാലുകളില്‍
ചിതലരിക്കുമ്പോള്‍
ഗോത്രവേരുകള്‍ പിണഞ്ഞ
പഴയ പത്രങ്ങള്ക്കും
കുപ്പിച്ചില്ലുകള്ക്കു മൊപ്പം

അനിവാര്യമായ മോക്ഷം കാത്ത്
വികൃതമായൊരു ഞരക്കം മാത്രം
കേശുമാമനെ പോലെ ................:)

ബുധനാഴ്‌ച, ഫെബ്രുവരി 01, 2012


ഉണ്മയുടെ രഹസ്യം

എനിക്ക് നിന്‍ മുമ്പില്‍ മരണമില്ല
എനിക്ക് നിന്‍ മുമ്പില്‍ ഹൃദയവുമില്ല


.കരയണമെന്നു തോന്നുമ്പോള് കരയാം
ചിരിക്കണം എന്ന് തോന്നുമ്പോള്‍ ചിരിക്കാം,
രണ്ടു കാലും മുറിച്ചുമാറ്റപ്പെട്ടവനോട്
ചോദിക്കാം മുറിവേറ്റിട്ടുണ്ടോ എന്ന്


നദി പോലെയാണ് ജീവിതം
കുത്തിമറിഞ്ഞു കലങ്ങി
വളഞ്ഞു പുളഞ്ഞു
ആകെമറിഞ്ഞു മാറ്റിമറിഞ്ഞു


കുരുശേന്തി കുറിതൊട്ട
നിസ്ക്കാര തഴമ്പുള്ള
ഭാരത് മാതാ കീ ജയ് വിളികളല്ല
സഹനം വേണം പ്രതികാരമല്ല


വാക്കുകള് പ്രചോദനമാകണം
സാധ്യതകള്‍ തിരിച്ചറിയണം
ഒര്മയില്‍ ഉണരണം
ഉണ്മയുടെ രഹസ്യം

ഒരു മരണ കാറ്റില്‍ കാതോര്‍ത്ത് – 
———————————-
മുല്ലപ്പെരിയാറിന്റെ നെഞ്ചില്‍ നിന്നും…
ഉയര്ന്നു പൊങ്ങാവുന്ന പ്രളയത്തില്‍
നൂറു നൂറു മനസ്സുകളുടെ….
… മോഹങ്ങളും…നൊമ്പരങ്ങളും.,
അതോ അറിയാതെ നിലച്ചു പോയ
സ്വപ്നങ്ങളുടെ കൂട്ടക്കരചിലോ….
നൊടിയിടകൊണ്ടു മായ്ച്ചു കളയേണ്ടി
വരുന്ന നിറമുള്ള സ്വപ്‌നങ്ങള്‍.,,
ഒഴുകി പോകാവുന്ന മാംസ തുണ്ടുകളില്‍….
അച്ഛന്റെ… മകന്റെ…. സഹോദരന്റെ…..
പതിയുടെ…. എല്ലാമെല്ലാമായവരുടെ…
മുഖങ്ങള്‍ തേടുന്ന ജന്മങ്ങള്‍….
വാവിട്ടു കരയുന്ന മക്കളെ…
തലോടി അണക്കുവാനാകാതെ…
മരവിച്ചു കിടന്ന കൈകളിലും….
സ്നേഹം തുടിച്ചിരിക്കാം….
ജല സാഗരം നക്കിതുടച്ച്….
മുഖമില്ലാതെയാക്കുന്ന
ദേഹങ്ങളെ നോക്കി…
വിലാപങ്ങള്‍ തൊണ്ടയില്‍ കുരുങ്ങിപ്പോയ
ദേഹികള്‍ നെടുവീര്പ്പ് ഉതിര്ത്തി രിക്കും ..
നിറവും….നിയമങ്ങളും…
ഇല്ലാത്തിടത്തേക്ക്…
ഒന്നിച്ചു പോയവര്ക്കൊ.ക്കെ….
ഒരേ നിറമായിരുന്നു….
പാതിയില്‍ മരവിച്ചു പോയ
സ്വപ്നങ്ങളുടെ…..
മോഹങ്ങളുടെ….
ജാതി മതങ്ങള്‍ രാഷ്ട്രിയ കോമരങ്ങള്‍ …
തമ്മില്‍ തല്ലിക്കുന്ന അനുഷ്ട്ടാനങ്ങളും…
ഇല്ലാത്തിടത്തേക്ക്…
ഒരു യാത്രാമൊഴി പോലും ബാക്കി വക്കാതെ….
കണ്ണിമ പൂട്ടി തുറക്കുമ്പോഴേക്കും….
നോവുന്ന എന്റെ നെഞ്ചിന്റെ നൊമ്പര പൂവുകള്‍..
കണ്ണു നീര്‍ പൂക്കള്‍ കൊണ്ട് അര്ച്ചംനകള്‍..
=========================

നിഴലുകള് 
---------------
തിരശ്ശീലക്കു പുറകില് 
സൂത്രധാരന്റെ കഥാപാത്രങ്ങള്.
പറയാനും ആടി തിമിര്ക്കാനും 
തിരശ്ശീലക്കു മുന്പിലിരിക്കുന്നവര്
കഥയും കഥാപാത്രങ്ങളും ,,

നിഴല് മാത്രം കണ്ടു മടുത്തവര് 
അറിഞ്ഞ് ആട്ടം കാണുന്നു.
കത്തി ജ്വലിച്ചു നില്ക്കുന്ന
ആട്ടവിളക്കിന്റെ വെളിച്ചത്തില് 
മറഞ്ഞിരുന്ന് ആടുമ്പോള്
കഥയിലെ കഥാപാത്രംമയീ ഞാന് മാറി,,

എന്റെ നിഴലുകളെത്ര കഥാപാത്രങ്ങള് 
നിഴലുകള്ക്ക് ജീവന് വയ്ക്കുന്ന 
ജീവിതങ്ങളെത്ര ഞാന് അടിതിമിര്ത്തു
സുഹൃത്തായി, കാമുകനായി
മകനായി, അച്ഛനായി ,,,

എത്ര അരങ്ങുകള് 
എത്ര കഥാപാത്രങ്ങള്
ആട്ടം കഴിഞ്ഞു 
ആട്ടവിളക്ക് അണഞ്ഞിരിക്കുന്നു 
യവനിക നിദ്രയുടെ കുടിരങ്ങളിലേക്ക് മടങ്ങുന്നു