മരണത്തിനൊരു ശാന്തതയുടെ മണമുണ്ട്
കൊടുങ്കാറ്റിനു മുമ്പുള്ള നിശബ്ദതയുടെ
ഒരു പുഞ്ചിരിയിലെ മയില്‍പീലി
ആകാശം തോട്ടുനോക്കുന്നപോലെ,
കാശിതന്‍ ചിതയെരിയുന്നു പിന്നിലായ്
ഊഴവുംകാത്തിരിക്കുന്നു ദേഹങ്ങള്‍
ഗംഗയിലൂടെയും യെമുനയിലൂടെയും
പട്ടിണി ജഡങ്ങളോഴികി നടക്കുന്നു
മുമ്പേ ജനിച്ചു മരിച്ചു കഴിഞ്ഞ ഞാന്‍
കാത്തിരിക്കുന്നു ആത്മമോക്ഷത്തിനായ്
രണ്ടു മുളംതണ്ടിലെ മഞ്ചലില്‍
മോക്ഷം തിരഞ്ഞുള്ള ചാഞ്ചാട്ടമാണിന്നു ,
കൊള്ളിയണഞ്ഞു പുകയുന്ന മ്രിത്യുവിന്‍
ജഡമോന്നോഴുകുന്നു ഗംഗയില്‍ ജീര്ണ്ണമായ്
മോക്ഷപ്രാപ്തിക്കുള്ള നിരയില്‍ പിന്നിലായ്
ഗംഗയുമെന്‍മുന്നിലാടുന്നു മഞ്ചലില്‍ ,
മോക്ഷം തേടി അലയുന്ന പിതൃക്കള്‍
പുനര്ജ്ജനി തേടി ഒരുപിടി ആത്മാക്കള്‍
കത്തുന്നുയെന്ജഡം കത്തുന്നു ഭൂമിയെന്‍
അന്യമായ് തീരുന്നു ആകാശനീലിമ
ജീവിത യാത്രയില്‍ പിന്‍ നിര പൂകിയ
മര്ത്യയന്‍ മരിച്ചാലും കാത്തിരിപ്പിന്‍
കാശിതേടിയെന്‍ മഞ്ചലില്‍ ........
കാശിതന്‍ ചിതയെരിയുന്നു പിന്നിലായ്
ഊഴവുംകാത്തിരിക്കുന്നു ദേഹങ്ങള്‍
ഗംഗയിലൂടെയും യെമുനയിലൂടെയും
പട്ടിണി ജഡങ്ങളോഴികി നടക്കുന്നു
മുമ്പേ ജനിച്ചു മരിച്ചു കഴിഞ്ഞ ഞാന്‍
കാത്തിരിക്കുന്നു ആത്മമോക്ഷത്തിനായ്
രണ്ടു മുളംതണ്ടിലെ മഞ്ചലില്‍
മോക്ഷം തിരഞ്ഞുള്ള ചാഞ്ചാട്ടമാണിന്നു ,
കൊള്ളിയണഞ്ഞു പുകയുന്ന മ്രിത്യുവിന്‍
ജഡമോന്നോഴുകുന്നു ഗംഗയില്‍ ജീര്ണ്ണമായ്
മോക്ഷപ്രാപ്തിക്കുള്ള നിരയില്‍ പിന്നിലായ്
ഗംഗയുമെന്‍മുന്നിലാടുന്നു മഞ്ചലില്‍ ,
മോക്ഷം തേടി അലയുന്ന പിതൃക്കള്‍
പുനര്ജ്ജനി തേടി ഒരുപിടി ആത്മാക്കള്‍
കത്തുന്നുയെന്ജഡം കത്തുന്നു ഭൂമിയെന്‍
അന്യമായ് തീരുന്നു ആകാശനീലിമ
ജീവിത യാത്രയില്‍ പിന്‍ നിര പൂകിയ
മര്ത്യയന്‍ മരിച്ചാലും കാത്തിരിപ്പിന്‍
കാശിതേടിയെന്‍ മഞ്ചലില്‍ ........
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ