ശനിയാഴ്‌ച, ഡിസംബർ 29, 2012

ഈ പ്രണയം

ഈ പ്രണയം എന്ന് പറയുന്നത് അത്ര എളുപ്പമുള്ള കാര്യമല്ല
പ്രണയത്തിനു വേണ്ടി മരിക്കുന്നവര്‍ കാലാകാലാങ്ങളായീ ഉണ്ടായിരുന്നു
രണ്ട് കമിതാക്കള്‍ ഒന്നായിത്തീരുക; പയ്യെപ്പയ്യെ ശരീരത്തിന്റേതുള്‍പ്പെടെയുള്ള ആകര്‍ഷണത്തെ ഒരുപോലെ നിലനിര്‍ത്താന്‍ കഴിയണം,
രണ്ട് വ്യക്തികള്‍ക്കിടയില്‍ തളിരിടുന്ന പ്രണയമായാലും, അതില്‍ സാവധാനം മറ്റെല്ലാ വസ്തുക്കളും ഉള്പെടുന്നില്ലങ്കില്‍ അത് ശുദ്ധവും പൂര്‍ണ്ണവുമായ പ്രണയമാകുന്നില്ല ,പ്രണയം ഒരു ഒരദ്ഭുതമാണ്.,ഞാനെന്നതിനപ്പുറതെക്ക് ചെല്ലുകയും,ഇത് തന്നെ ചെയ്യാന്‍ വെമ്പുന്ന വേറോരാള്‍ സ്വീകരിക്കപെടുകയുമാണ് പ്രണയം ചെയ്യുന്നത് ,രണ്ടു നേര്‍ രേഖകള്‍ കൂട്ടിമുട്ടുന്നത് പോലെ
അസാദ്ധ്യമായത് സാദ്ധ്യമാകുമ്പോഴാണ് പ്രണയമുണ്ടാവുന്നത് അല്ലങ്കില്‍ പ്രണയമുണ്ടാവുകയില്ല

ബുധനാഴ്‌ച, ഡിസംബർ 12, 2012

ഇന്നലകളിലേക്ക്



എനിക്ക് പുറകോട്ടു പോകണം
തുരുമ്പിച്ച മനസിനും വാക്കിനും 
മൂര്ച്ചകൂട്ടണം,,

ഇന്നലകളുടെ പുല്പടര്പ്പിനും
പുഴക്കുമോപ്പം അക്ഷരപിച്ച
നാളുതൊട്ടു വീണ്ടും തുടങ്ങണം,

കഥകളിലെ കനവുകളിലെന്റെ
ഇലകള് തളിര്ത്തതും 
വസന്തം വിരിഞ്ഞതും,,

ഇന്നലകളുടെ ജാലകം
തുറക്കട്ടെ ഞാനിനി 
നാട്ടുപച്ചയും , മുക്കുറ്റിയും 
വിരിഞ്ഞ നാട്ടുവഴികളും പിന്നെ
ഒരു മഴത്തുള്ളിയില്‍ മഴവില്ലു കാണണം,,

ശാപ പെരുക്കത്തിന്‍ മാറാല മാറ്റണം,
എന്റെ ഇന്നലകളുടെ മുഴക്കത്തിന്‍ 
കീഴിലായ് പഴയൊരു നന്മ
ചിലമ്പിച്ചു കരയുന്നു.!!
“എനിക്ക് പുറകോട്ടു പോകണം”..