എനിക്ക് പുറകോട്ടു പോകണം
തുരുമ്പിച്ച മനസിനും വാക്കിനും
മൂര്ച്ചകൂട്ടണം,,
ഇന്നലകളുടെ പുല്പടര്പ്പിനും
പുഴക്കുമോപ്പം അക്ഷരപിച്ച
നാളുതൊട്ടു വീണ്ടും തുടങ്ങണം,
കഥകളിലെ കനവുകളിലെന്റെ
ഇലകള് തളിര്ത്തതും
വസന്തം വിരിഞ്ഞതും,,
ഇന്നലകളുടെ ജാലകം
തുറക്കട്ടെ ഞാനിനി
നാട്ടുപച്ചയും , മുക്കുറ്റിയും
വിരിഞ്ഞ നാട്ടുവഴികളും പിന്നെ
ഒരു മഴത്തുള്ളിയില്‍ മഴവില്ലു കാണണം,,
ശാപ പെരുക്കത്തിന്‍ മാറാല മാറ്റണം,
എന്റെ ഇന്നലകളുടെ മുഴക്കത്തിന്‍
കീഴിലായ് പഴയൊരു നന്മ
ചിലമ്പിച്ചു കരയുന്നു.!!
“എനിക്ക് പുറകോട്ടു പോകണം”..
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ