തിങ്കളാഴ്‌ച, ജനുവരി 28, 2013

ജീവിതമൊരു യാത്രയാണ് യാത്രചെയ്തുകൊണ്ടെയിരിക്കുന്നു 
ആര്ക്കാണ് അവരുടെ ഇഷ്ടത്തിനു യാത്രചെയ്യാന്‍ കഴിയുക ?
തുടിപ്പ് എവിടെ നില്ക്കുന്നുവോ അവിടെ വരെയാണ് നമ്മുടെ യാത്ര !
ഇന്നലെ എനിക്ക് സ്വന്തമായിരുന്നത് ഇന്ന് എനിക്ക് സ്വന്തമല്ല
നമ്മള്‍ താമസിക്കുന്ന വീടുപോലും നാളെ മറ്റാരുടെയോ അല്ലെ ? 
നാളെ എല്ലാവരും കാലത്തിന്‍ മണ്ണിനോടോത്ത് യാത്രചെയ്യേണ്ടവര്‍
ആര്ക്കറിയാം നാം ആരായിരിന്നു ആരാണ് ?
നാം നടന്നുകൊണ്ടേയിരിക്കുന്നു ......
എണ്ണം പറഞ്ഞു എണ്ണികൊണ്ടിരിക്കുന്നു ഏതുരാത്രിയാണ് പുലരാത്തത്?! 
ഏവര്ക്കും അന്യാമാകാത്ത ആറടി മണ്ണുമാത്രം സ്വന്തം .....

ശനിയാഴ്‌ച, ജനുവരി 12, 2013

മുല്ലകാട്ടിലെ ബഹളമോന്നു
ഞാനെത്തിനോക്കി!!
വണ്ടിണ കൊമ്പുകുത്തി മുല്ലമലര്‍ 
ചുണ്ടിലെ മധുനുകരുന്നതറിയാതെ
സൂര്യതാപമേറ്റൊരു ഹിമകണം-
ചേലഞ്ചും പതിച്ചോരിലയുടെ 
കുളിര്കൊണ്ടിളകി മെല്ലെ !!...

വെള്ളിയാഴ്‌ച, ജനുവരി 11, 2013

സന്ധ്യ



സൌന്‌ദര്യസ്ഫുടതരം ഭാവം യാമിനി
പ്രശാന്തസുന്ദര പൂനിലാവിന്‍ വിത്തും,
നീലക്കാര്‍ ചേലേറും ചേലയോടും,
താരഗഗന പുഞ്ചിരിക്കൊഞ്ചലോടും,
പാടത്തുംകര നീളെ നീലനിറമായ്‌
നിളയും നിറതിങ്കള്‍ മേളമോടെ
വെണ്‍പ്രഭയോടെ വിളങ്ങി നില്‍പൂ...