ചൊവ്വാഴ്ച, നവംബർ 08, 2011

നീ അന്ന് ഒഴികിയത് !!

നിന്‍ ചിരിയും ലാസ്യ ഗമനവും,
മുത്തുമണികിലിങ്ങുമാ പൊന്ചിരികളും ,
ഇന്ന് നീ വേനലില്‍ വറ്റി വരണ്ടു
ജരാനര ബാധിച്ചു മഴക്കായ്
ഒരു വേഴാമ്പലിനെ പോലെ,
ജീവന്‍ നിലനിര്‍ത്തി എങ്കിലും
നിന്നെ കവര്‍ന്നു നിന്നിലെ
ഗെര്ത്തങ്ങളില്‍ആഴ്ന്നു  ഇറങ്ങുന്ന
കുന്ത മുനകള്‍ നിന്നിലെ
ജീവജെലം കവര്‍ന്ന കാപാലികന്
ശേഷക്രിയ ചെയ്യാന്‍ വിണ്ണില്‍
നിന്ന് ഒരു മഴ ഉള്‍കൊള്ളാന്‍
കെല്‍പില്ലാതെ അഴുക്ക്
ചാലില്‍ പരിഭവം പറയാതെ
സ്വോയം  മരിക്കുന്ന കരകളും
നിന്‍ ഒര്മാകളിന്നു ജീര്‍ണിച്ച
മനുഷ്യ മനസിന്‍റെ താളലയങ്ങളിലെ
രാഗം മൂളി ആത്മനിര്‍വ്രിതി
കൊള്ളാന്‍ മാത്രം മാറുന്ന ഒരു
കണ്ണീര്‍ കൊണ്ടുന്നോഴുകാന്‍
കഴില്ല എങ്കിലും, എന്നിലെ നിന്നെ
മറന്നേന്‍ യാത്ര തമസ്സടിവാനില്
നീര്‍കുമിളകളിന്‍ നീര്‍ മുത്തു തേടി
നിന്നിലെ ഞാനും എന്നിലെ നീയും 

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ