വെള്ളിയാഴ്‌ച, ജനുവരി 27, 2012

സ്വപ്നങ്ങളെ‍ല്ലാമുടയുന്ന നേരം,
എന്‍ നെയ്‌വിളക്കിന്‍ തിരി കൊളുത്താം.
അണയാ ചിരാതുകള്‍
എന്നിലെ മാനത്തുനിന്നൂണിറങ്ങി,

മഴനൂലുകള്ക്കൊപ്പമെന്‍ ഭൂതകാലത്തിന്‍
പട്ടു കമ്പളത്തില്‍ ഒളിച്ചിരിക്കും...
തെന്നിമായുന്നൊരു കാര്മുറകില്‍ വന്നന്നെ
തേന്മഴകൊണ്ട്‌ നനച്ചിടുന്നു.!

പൂത്തുലഞ്ഞാടുന്ന തെറ്റികുടയിലെ
കരിവണ്ടിനോടു പറഞ്ഞുമെല്ലെ....
അഭിനിവേശത്തിന്റെ നഷ്ട സ്വപ്നങ്ങളി-
ലീമധു നിനക്കുമാത്രമെന്ന്....

വീശിയടിക്കുന്ന കാറ്റിനൊടൊത്തു ഞാന്‍
തേന്മഴ തേടി പറന്നകന്നു...
മരുവിന്റെ ലോകത്ത്
മലരുവനയീ ഞാന്‍ ദൂരെ
വാനത്തിലങ്ങനെ നോക്കി നിന്നു

ആരോരുമറിയാതെ
വാചലമാക്കാതെ
മനസിനെ വീണ്ടും
ഞാന്‍ കവിതയാക്കി

കാണാത്തകാറ്റിന്റെ
കൈപിടിച്ചിന്ന് ഞാന്‍
എന്നോര്മകള്‍ക്കോപ്പം
ഞാന്‍ പറന്നുയര്ന്നു

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ