സ്വപ്നങ്ങളെല്ലാമുടയുന്ന നേരം,
എന്‍ നെയ്‌വിളക്കിന്‍ തിരി കൊളുത്താം.
അണയാ ചിരാതുകള്‍
എന്നിലെ മാനത്തുനിന്നൂണിറങ്ങി,
മഴനൂലുകള്ക്കൊപ്പമെന്‍ ഭൂതകാലത്തിന്‍
പട്ടു കമ്പളത്തില്‍ ഒളിച്ചിരിക്കും...
തെന്നിമായുന്നൊരു കാര്മുറകില്‍ വന്നന്നെ
തേന്മഴകൊണ്ട് നനച്ചിടുന്നു.!
പൂത്തുലഞ്ഞാടുന്ന തെറ്റികുടയിലെ
കരിവണ്ടിനോടു പറഞ്ഞുമെല്ലെ....
അഭിനിവേശത്തിന്റെ നഷ്ട സ്വപ്നങ്ങളി-
ലീമധു നിനക്കുമാത്രമെന്ന്....
വീശിയടിക്കുന്ന കാറ്റിനൊടൊത്തു ഞാന്‍
തേന്മഴ തേടി പറന്നകന്നു...
മരുവിന്റെ ലോകത്ത്
മലരുവനയീ ഞാന്‍ ദൂരെ
വാനത്തിലങ്ങനെ നോക്കി നിന്നു
ആരോരുമറിയാതെ
വാചലമാക്കാതെ
മനസിനെ വീണ്ടും
ഞാന്‍ കവിതയാക്കി
കാണാത്തകാറ്റിന്റെ
കൈപിടിച്ചിന്ന് ഞാന്‍
എന്നോര്മകള്‍ക്കോപ്പം
ഞാന്‍ പറന്നുയര്ന്നു
എന്‍ നെയ്‌വിളക്കിന്‍ തിരി കൊളുത്താം.
അണയാ ചിരാതുകള്‍
എന്നിലെ മാനത്തുനിന്നൂണിറങ്ങി,
മഴനൂലുകള്ക്കൊപ്പമെന്‍ ഭൂതകാലത്തിന്‍
പട്ടു കമ്പളത്തില്‍ ഒളിച്ചിരിക്കും...
തെന്നിമായുന്നൊരു കാര്മുറകില്‍ വന്നന്നെ
തേന്മഴകൊണ്ട് നനച്ചിടുന്നു.!
പൂത്തുലഞ്ഞാടുന്ന തെറ്റികുടയിലെ
കരിവണ്ടിനോടു പറഞ്ഞുമെല്ലെ....
അഭിനിവേശത്തിന്റെ നഷ്ട സ്വപ്നങ്ങളി-
ലീമധു നിനക്കുമാത്രമെന്ന്....
വീശിയടിക്കുന്ന കാറ്റിനൊടൊത്തു ഞാന്‍
തേന്മഴ തേടി പറന്നകന്നു...
മരുവിന്റെ ലോകത്ത്
മലരുവനയീ ഞാന്‍ ദൂരെ
വാനത്തിലങ്ങനെ നോക്കി നിന്നു
ആരോരുമറിയാതെ
വാചലമാക്കാതെ
മനസിനെ വീണ്ടും
ഞാന്‍ കവിതയാക്കി
കാണാത്തകാറ്റിന്റെ
കൈപിടിച്ചിന്ന് ഞാന്‍
എന്നോര്മകള്‍ക്കോപ്പം
ഞാന്‍ പറന്നുയര്ന്നു
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ