ദേഹം വെടിഞ്ഞ ദേഹിയുടെ
രാവിന്‍ നിശ്ശബ്ദതയില്‍
ജീവിതത്തിന്‍ കണക്കു പുസ്തകം നോക്കി
പിറക്കാത്ത വാത്സല്യവുമൂഷുരമായ
പിതാവിനെ തിരഞ്ഞും ,
...
ഒറ്റപ്പെടലിന്‍ നിലയില്ലാക്കയങ്ങളില്‍
സ്നേഹത്തിന്‍ പിടിവള്ളി നീ ,
എണ്ണാന്‍ മറന്ന മഞ്ചാടിപ്പൂവിന്‍
ലാവണ്യത്തെ കുറിച്ചു നീ വാചാലനായതും
വിഥിയുടെ വേലിയേറ്റത്തില്‍ മണ്ണിടിഞ്ഞ
നിനവുകളെ കുറിച്ചു ഞാന്‍ ഉഴലുമ്പോള്‍
കരയാന്‍ മറന്ന കാര്മേഘത്തിന്‍
നിസ്സഹായതയില്‍ നീ നിന്നില്‍ മറയവേ
മറുപടിയില്ലാ വാക്കുകളെന്‍
തൊണ്ടയില്‍ തടയുമ്പോള്‍
പറഞ്ഞ വാക്കുകളുടെ
കാലടിപ്പാടുകള്‍വീണ
യിടനാഴികകളില്‍ നിന്നും
ആശ്വാസത്തിന്‍ വാക്കുകള്‍ എന്‍
തൊണ്ടയില്‍ തടയുമ്പോള്‍
നാളയുടെ പ്രതീക്ഷകളുറങ്ങുന്ന
സ്വപ്നമാളികയില്‍ നിന്നും
നിന്റെ മൌനങ്ങളിലെ രാത്രിമഴയില്‍
എന്റെ നിഴലിനെ, ഗദ്ഗദത്തെ നീ തേടരുത്!
രാവിന്‍ നിശ്ശബ്ദതയില്‍
ജീവിതത്തിന്‍ കണക്കു പുസ്തകം നോക്കി
പിറക്കാത്ത വാത്സല്യവുമൂഷുരമായ
പിതാവിനെ തിരഞ്ഞും ,
...
ഒറ്റപ്പെടലിന്‍ നിലയില്ലാക്കയങ്ങളില്‍
സ്നേഹത്തിന്‍ പിടിവള്ളി നീ ,
എണ്ണാന്‍ മറന്ന മഞ്ചാടിപ്പൂവിന്‍
ലാവണ്യത്തെ കുറിച്ചു നീ വാചാലനായതും
വിഥിയുടെ വേലിയേറ്റത്തില്‍ മണ്ണിടിഞ്ഞ
നിനവുകളെ കുറിച്ചു ഞാന്‍ ഉഴലുമ്പോള്‍
കരയാന്‍ മറന്ന കാര്മേഘത്തിന്‍
നിസ്സഹായതയില്‍ നീ നിന്നില്‍ മറയവേ
മറുപടിയില്ലാ വാക്കുകളെന്‍
തൊണ്ടയില്‍ തടയുമ്പോള്‍
പറഞ്ഞ വാക്കുകളുടെ
കാലടിപ്പാടുകള്‍വീണ
യിടനാഴികകളില്‍ നിന്നും
ആശ്വാസത്തിന്‍ വാക്കുകള്‍ എന്‍
തൊണ്ടയില്‍ തടയുമ്പോള്‍
നാളയുടെ പ്രതീക്ഷകളുറങ്ങുന്ന
സ്വപ്നമാളികയില്‍ നിന്നും
നിന്റെ മൌനങ്ങളിലെ രാത്രിമഴയില്‍
എന്റെ നിഴലിനെ, ഗദ്ഗദത്തെ നീ തേടരുത്!
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ