തിങ്കളാഴ്‌ച, നവംബർ 26, 2012

പോട്ടി

എട്ടില്‍ പെറ്റ-
പോട്ടിയായത്കൊണ്ടാവാം
ഗര്ഭപാത്രത്തിനെ
തിരിച്ചറിയാതെ പോയത്,,
മുടന്തും, മുച്ചിറിയു-
മുള്ളതുകൊണ്ടാവാം
അങ്ങേലച്ചന്‍ ഇരിട്ടില്‍
സ്നേഹം കാട്ടിയത്!
എന്തിനു ചേട്ടനും മാമനും
അനിയനുപോലും സ്നേഹം
ഒറ്റക്കാകുമ്പോള്‍ മതി,,
അമ്മയുടെ കണ്ണീരില്‍
ചാലിച്ച നഞ്ചുചേര്ത്ത -
ഉരുളച്ചോറിനൊപ്പം,
അമ്മയുടെ അപേക്ഷയും
എട്ടില്‍പെറ്റ പൊട്ടിയന്നു
ചത്താല്‍ മതിയായിരുന്നു 

കസബെ നിനക്ക്



ചുറ്റുമതിലിനുള്ളിലെ ജീവിതത്തിനും
മരണത്തിനുമിടയ്ക്ക് കെട്ടിപ്പൊക്കിയ
ഏകാന്തതയിലിനി നിനക്ക്
പ്രണയിക്കാം,
ഇല കൊഴിഞ്ഞ ശവംനാറി-
പൂവുകളായിരുന്നു നിന്റെ വസന്തം,,
ഇനി വിശുദ്ധിയുടെ മണ്ണില്‍
രണ്ടടി താഴ്ചയില്‍
നിനക്ക് നിവര്ന്നുറങ്ങാം! ,,
നിണമോഴികിയ രാവില്ലാതെ
ചന്ദനമരങ്ങളുടെ തൂമണം
വീശുന്ന കാറ്റേറ്റു
നിനക്ക് മോക്ഷംതേടാം
ആത്മാക്കള്‍കൊപ്പം
വെടിയോച്ചകളില്ലാതെ ....

വെള്ളിയാഴ്‌ച, നവംബർ 09, 2012

വിരഹ വേദന

പറഞ്ഞുതീര്ന്ന വരികളോക്കയും

തളര്ന്നുറങ്ങുന്നു നിറമുള്ള

കിനാക്കളായീ


കണ്ടു തീരത്ത മിഴികള്ക്ക്

ചുറ്റും നിഴല്‍ വിരിക്കുന്നു

ആകാശ നീലിമ


പകല്കിനാക്കള്‍ തന്‍ ജാലക

വീഥിയില് കവിതയുടെ

തെന്നലായ്‌ നിദ്രയെ പുല്‍കുന്നു,


അരികില് നീയില്ലെന്ന സത്യമെന്

ചിത്തത്തില്‍ നീറുന്ന വിരഹത്തിന്‍

വേദന വരികാളായ്‌ തീരുന്നു,


അമ്പിളി പുഞ്ചിരി തൂകുമ്പോള്

നീയെന്‍ നിനവായ്‌

നിലാവായ്‌ മാറുന്നു,


പുതിയൊരു പ്രണയത്തിന്‍

നൊമ്പരമാകവേ

പുതിയൊരു കവിതക്കായ്

കാത്തിരിക്കുന്നു ഞാന്‍,,,

ശനിയാഴ്‌ച, നവംബർ 03, 2012

മണിയറ _____________


_
വെണ്ണ തോല്ക്കുമുടലോടെ
തരുണിയരയിലെ മണിയും
കിലുക്കി പവിഴാധരം രുധിരമാക്കി ,,

ചന്തം ചേര്ന്നിതളുള്ള
പൂവുകളിളകുന്നു കാറ്റിലാടി
ഗന്ധംപരക്കട്ടെ ഈരാവിലിന്നു
സുഖം വിരിച്ചു ദിക്കൊക്കയും.,

പയ്യെപത്മദളംപറിച്ചും
മുങ്ങികുളിച്ചുമഴകോടെ
മുടിത്തുമ്പിലെജലകണമിറ്റിയും,

തുണയായ്‌ തോഴിയുമോത്ത്
മെല്ലെ പീയൂഷമോലും
ചേലഞ്ചും പുരികം വിടര്ന്നും,,

മാകന്ദപൂമണംവീശുമഴകിന്‍
മണിയറപൂകാന്‍ വിതുമ്പി
വിറകൊണ്ടുപരവശതപൂണ്ട വധുവിനെ-
കണ്ണില്‍ പതിഞ്ഞ പുരുഷന്‍ പുതുവെണ്ണ
ലഭിചോരുണ്ണിപോല്‍ ചിരി പൂണ്ടു നിന്നൂ.....

വ്യാഴാഴ്‌ച, നവംബർ 01, 2012

വയല്‍




നാട്ടുവരമ്പിനരികില്‍കൂടി
വരിവരിയായ് പോണോളെ
തോട്ടുവരമ്പിനപ്പുറമേതോ
വെയിലു വിളഞ്ഞൊരുവയലാണേ

കരഞ്ഞു തളര്ന്നൊരു മീന്‍ കൊത്തി
വയലില്‍ കണ്ണ് വിതക്കുന്നു
നെല്‍മണിനീറയ കുടിലിലിത
നെഞ്ചോടോട്ടിയ ചെറു ബാല്യം

കരിന്തിരികത്തും വിളക്കിലിത
പുകയുടെ നാമ്പുകളുയരുന്നു
മന്സുകരിഞ്ഞ കൊക്കിന്‍ ചുണ്ടില്‍ 
ഞാറ്റു വേലകള്‍ തിരയുന്നു

പേറ്റുനോവിന്‍ വയലിലിത
കലപ്പതന്‍ നാമ്പ് തിളങ്ങന്നു.,,
നെല്ലൊലകളുമില്ലിവിടെ
പോന്മീനുകളും പെരിയാറും,,

കണ്ണിനു കുളിരായ് നല്കിയോരോര്‍മ്മകള്‍
നിന്‍ വയല്പാട്ടിന്‍  ശീലുകളെ ... 
ഹരിതംവിളയും വയലോലകളില്‍ 
വെയിലു വിളഞ്ഞൊരുവയലാണേ

--