തിങ്കളാഴ്‌ച, ഏപ്രിൽ 15, 2013

ഗ്രൂപ്പുകളൂണ്ടാവുന്നത്

ഗ്രൂപ്പുകളൂണ്ടാവുന്നത് ബീടിയില്‍ നിന്നും 
ബീടിയിലേക്ക് തീപിടിപ്പിക്കും പോലെയാണ്,,

പ്രണയം സ്വര്‍ഗ്ഗമാണെങ്കിലതൊരു ബൂര്ഷ
സങ്കല്‍പ്പമെന്നു കമ്മ്യൂണിസ്റ്റ് പച്ച -
തോട്ടവാടിയോടു പറയുന്നത് കേട്ടാണ് 
കുന്നിന്‍ ചരിവിലിരുന്നപാക്കരന്‍ 
പുഴയിലേക്ക് കഴുകാന്‍ പോയത് ,,

നീ എനിക്ക് ചുറ്റും വരച്ചിരിക്കുന്ന 
ലക്ഷ്മണ രേഖപോലെയാണ് രാഷ്ട്രിയമെന്നു
ഇയ്യാംപാറ്റ്യുടെ മൂളല് കണ്ടാല്‍ തോന്നും,

പുറം നഗരങ്ങളിലെ വെട്ടവും
വെളിച്ചവും കാണാതെയാണ്
മിന്നാമിനിങ്ങ് നിലാവ് പൊഴിക്കുന്നത് ,

പോട്ടകിണറ്റിലെ തവളകളങ്ങനെയാണ്
മഴ പെയ്താലുമില്ലങ്കിലും ക്രോക്രോ
പറഞ്ഞു ഉറക്കം കെടുത്തും..
പുലരിതന്‍കുങ്കുമ പട്ടുടുത്ത് പൊന്‍
കണികൊന്നയില്‍ മെല്ലെ നോക്കി

പക്ഷികള്‍ ചില്‍ ചില്‍ ചിലമ്പണിഞ്ഞു
ചില്ലകള്‍ തോറും പറന്നണഞ്ഞു

തെന്നല്‍ വന്നൊന്നു തലോടിയപ്പോള്‍
പൊന്മണി ചില്ലകള്‍ പൂവിതറി

പൂവ്കവര്ന്നു കുണുങ്ങിയോടി
കാനനച്ചോലതന്‍ വമ്പു കണ്ടോ ?

കതിരവ നീ എന്നെ നോക്കിയെന്തേ
നീയെന്നില്‍ തന്നെ ലയിച്ചിടുന്നു

എന്നെ നീ ഇങ്ങനെ നോക്കിയാലോ
തീരാ വിരഹമായ്‌ മാറുകില്ലേ..?
പൂവിന്‍ നോവറിയതോരുവണ്ട് 
മെല്ലെ പാറിപറന്നും ച്ചുമ്പിച്ചും
മധുകണമൂറ്റിയും !

പുലരിയുടെ കുളിരിലുണരാത്തൊരു 
പൂമോട്ടിനെ കൊമ്പിനാല്‍ വമ്പു 
കാട്ടി ലസിക്കും വണ്ടെ !! 

കണ്ടില്ലേ നീ ഇനിയും കുളിരാല്‍ 
കതിരവനും മേഘപുതപ്പു ചുറ്റി 
ഉണരാതെതോ കിനവിലാവാം ,

കുറുമ്പ് വേണ്ടന്നോട് വണ്ടെ
യമര്ത്തി നുകരാതെന്‍ പ്രിയയുടെ
വദനം പെയ്യും പീയൂഷമോലും..

ഞായറാഴ്‌ച, ഏപ്രിൽ 07, 2013

കലപില കൂട്ടാതെ കുഞ്ഞാറ്റകിളികളെ
എന്‍ ശിവമല്ലിപൂക്കള്‍ കൊഴിച്ചിടാതെ,
മഴപെയ്തുതോർന്നൊരു തുള്ളിയില്‍ നീരാടി
പൂമോട്ടെ നീ വേഗം വിരിഞ്ഞിടല്ലേ,
തൂമഞ്ഞിന്‍ നൂലിനാല്‍ നെയ്തോരുടയാട
ചുറ്റിയ തൊടിയിലെ പിച്ചക മൊട്ടിനെ -
യറിയാതെ പുതുമഴ വന്നു നനച്ചുവല്ലോ,
ആലസ്യമോടെ യുറങ്ങാതെയാമ്പലെ-
യെന്‍ മാനസ സരോവരം നിറഞ്ഞു നില്‍ക്കൂ....
ഓളങ്ങള്‍ ഓടി ഒളിക്കും പുഴകള്‍-
തന്‍ പുലരിതന്‍ പൊന്നാടയൂരിവച്ചു,
മെല്ലെ വീശുന്നൊരു കുളിരാര്ന്ന തെന്നലില്‍ 
പുഴകളുടെ മര്മ്മരം വെമ്പലായീ ,

ആരെയോ തേടുന്നപോലെ നീയെപ്പോഴും
തീരത്തെ ചുമ്പിച്ചുണര്ത്തുന്നുവോ ?
നിന്‍ വിരല്‍ തുമ്പിലായ് വിരിയുന്ന 
തുള്ളികള്‍ പുല്‍ നാമ്പിന്‍ ചുണ്ടുകള്‍ ഈറനാക്കും,

നിന്നിലേക്കായുന്ന മാകന്ദമെന്തിനു
മാമ്പൂ-വിതറി പായ വിരിച്ചിടുന്നു?
കുളിരാര്ന്ന കൈചേര്ത്ത് കരയെനീ തഴുകുമ്പോള്‍ 
ഞോറിചേര്ത്ത് കാറ്റിലലിഞ്ഞു ചേരൂം !.

നാണത്താല്‍ നീയെന്തേ.. വെള്ളികോലുസിട്ടു 
മഴാവില്ലിന്‍ പോന്കുട ചൂടി നില്‍പ്പൂ....?.