നീ നടന്നു പോകിലും ഘനശ്യാമ വർണ്ണമേ
തിരികെയിന്നു നിന്റെയാതുഷാര വര്ണ്ണമോര്മ്മയായ്,
ഹൃദയമിന്നു വിങ്ങിടുന്നു പെയ്തൊഴിയാതെയീമഴ
പ്രളയമെന്നെമൂടിടാന്‍ തുടങ്ങിടുന്നു ജീവനില്‍,
വസന്തമെന്റെ യാത്രയില്‍ മധു വിളമ്പിയിന്നലെ
ചെമ്പകത്തിന്‍ ചില്ലയില്‍ പ്രണയവല്ലി പോലെ നീ
ഇതളുകള്‍ കൊഴിഞ്ഞുനീ മാഞ്ഞു പോയ് മത്സഖീ
വസന്ത കാലസന്ധ്യയില്‍ ഞാനേകനായോമനെ,
നമ്മള്‍ കണ്ടസ്വപ്നമൊക്കെ ധൂമമായ് ഇന്നിനി
കനല് നീറികത്തിയെന്‍ കരളു വെന്തുരുകുന്നു ,
മുള്ളുകള്‍ പൊഴിച്ച് യാത്രപോയീ നീ, ഇനി
നിഴലായ് കൂടെ വരാന്‍ കഴിയില്ലെനിക്കിനി.....

അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ