ഒരുവളപൊട്ടിന്റെ ചില്ലുകള്‍ തേടവേ
ചില്ലതന്‍ കൂടോന്നുലഞ്ഞില്ലേ നെഞ്ചിലായ്..,
കാറ്റിന്റെ മർമ്മരം രോദനമായീ നീ
നിദ്രതന്‍ പിന്‍ വിളി കേൾക്കാതെ പോകയോ ..,
പരിതാപമോടെയീ പഴമതന്‍ ചാർത്തിലെ
പെയ്യാത്ത മഴയായി കേഴുന്നുവോ സഖി ..?
കടലായീ വന്നു മടങ്ങിനീ മത്സഖി
തിരയായിരുന്നുവെന്നറിയാതെയെന്മന ം..!!
മധുരമില്ലാതെ 'പൂ' നുകരുന്ന വണ്ടുപോല്‍
മലരായ് കിനിയുമെന്‍ മോഹങ്ങളെന്നുമേ,,
എന്തു വന്നാലും പിരിയില്ല നാമെന്നു-
പലവട്ടം എന്‍ കാതില്‍ ചൊല്ലിയതെന്തിനു?
നിദ്രയിലിന്നന്നെ തഴുകുമ്പോളോമനെ-
നിന്‍കരസ്പര്ശത്താല്‍ ഞാനുണരും,
എന്മനമപ്പോഴും പകല്കിനാക്കള്‍ തന്‍
ജാലക വീഥിയിൽ തെന്നലായ് നിദ്രയെ പുല്കു്ന്നു,.
ചില്ലതന്‍ കൂടോന്നുലഞ്ഞില്ലേ നെഞ്ചിലായ്..,
കാറ്റിന്റെ മർമ്മരം രോദനമായീ നീ
നിദ്രതന്‍ പിന്‍ വിളി കേൾക്കാതെ പോകയോ ..,
പരിതാപമോടെയീ പഴമതന്‍ ചാർത്തിലെ
പെയ്യാത്ത മഴയായി കേഴുന്നുവോ സഖി ..?
കടലായീ വന്നു മടങ്ങിനീ മത്സഖി
തിരയായിരുന്നുവെന്നറിയാതെയെന്മന
മധുരമില്ലാതെ 'പൂ' നുകരുന്ന വണ്ടുപോല്‍
മലരായ് കിനിയുമെന്‍ മോഹങ്ങളെന്നുമേ,,
എന്തു വന്നാലും പിരിയില്ല നാമെന്നു-
പലവട്ടം എന്‍ കാതില്‍ ചൊല്ലിയതെന്തിനു?
നിദ്രയിലിന്നന്നെ തഴുകുമ്പോളോമനെ-
നിന്‍കരസ്പര്ശത്താല്‍ ഞാനുണരും,
എന്മനമപ്പോഴും പകല്കിനാക്കള്‍ തന്‍
ജാലക വീഥിയിൽ തെന്നലായ് നിദ്രയെ പുല്കു്ന്നു,.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ