ഇന്നലകളുടെ നോവിന്റെ വിഭ്രമരാത്രികള്‍
നിദ്ര വിഹീനമാം ശലഭങ്ങളാകുന്നു
ദിക്കുകളറിയാതെ യാത്ര തുടരുന്നു പാഴ്-
മരചില്ലയിലൊരു കൂട് തേടുന്നു ഞാന്‍,
വിരസമാല്ലാത്തൊരു പകലിനെ തിരയുന്നു
താരാട്ട് തേടുന്ന പൈതല്‍ പോലെന്മനം,
തെന്നലിന്‍ മര്‍മ്മരം നെറുകയില്‍ വാങ്ങുന്ന
കുറുനിര കുന്നുകള്‍ കമ്പളം തേടുന്നു,
മരുഭൂമിയില്‍ പായും യാഗശ്വമായ് ഞാനിത
കുതറിപ്പറക്കുവാന്‍ കഴിയാതെ നില്ക്കുന്നു,
ഓര്‍മ്മതന്‍ ഘടികാരം താനേ ചലിക്കുന്നു
മിഴികള്‍ തുറക്കാതെ ചില മായകള്‍ കാണുന്നു,
അദൃശ്യനായാരോയെന്‍ കരങ്ങള്‍ മുറുക്കുന്നു
ഇടയ്ക്കെന്റെ ചുണ്ടുകള്‍ താഴിട്ടു പൂട്ടുന്നു,
ഇമപൂട്ടിയാലെന്റെ ഭ്രമണങ്ങള്‍ കാണുന്നു
ഇമ ചിമ്മിയാല്‍ ഞാന്‍ പകലിലെക്കുണരുന്നു,
എന്നഭിലാഷത്തിൻ തെക്കേ തൊടിയിലെ
തേന്‍ മാവ് പൂക്കില്ല തളിർക്കില്ലൊരിക്കലും
എന്റെ സ്വപ്നങ്ങളുമെന്റെ നിരാശയും
മാകന്ദ ചില്ലയിലെരിഞ്ഞു തീരട്ടെ ഞാന്‍...
നിദ്ര വിഹീനമാം ശലഭങ്ങളാകുന്നു
ദിക്കുകളറിയാതെ യാത്ര തുടരുന്നു പാഴ്-
മരചില്ലയിലൊരു കൂട് തേടുന്നു ഞാന്‍,
വിരസമാല്ലാത്തൊരു പകലിനെ തിരയുന്നു
താരാട്ട് തേടുന്ന പൈതല്‍ പോലെന്മനം,
തെന്നലിന്‍ മര്‍മ്മരം നെറുകയില്‍ വാങ്ങുന്ന
കുറുനിര കുന്നുകള്‍ കമ്പളം തേടുന്നു,
മരുഭൂമിയില്‍ പായും യാഗശ്വമായ് ഞാനിത
കുതറിപ്പറക്കുവാന്‍ കഴിയാതെ നില്ക്കുന്നു,
ഓര്‍മ്മതന്‍ ഘടികാരം താനേ ചലിക്കുന്നു
മിഴികള്‍ തുറക്കാതെ ചില മായകള്‍ കാണുന്നു,
അദൃശ്യനായാരോയെന്‍ കരങ്ങള്‍ മുറുക്കുന്നു
ഇടയ്ക്കെന്റെ ചുണ്ടുകള്‍ താഴിട്ടു പൂട്ടുന്നു,
ഇമപൂട്ടിയാലെന്റെ ഭ്രമണങ്ങള്‍ കാണുന്നു
ഇമ ചിമ്മിയാല്‍ ഞാന്‍ പകലിലെക്കുണരുന്നു,
എന്നഭിലാഷത്തിൻ തെക്കേ തൊടിയിലെ
തേന്‍ മാവ് പൂക്കില്ല തളിർക്കില്ലൊരിക്കലും
എന്റെ സ്വപ്നങ്ങളുമെന്റെ നിരാശയും
മാകന്ദ ചില്ലയിലെരിഞ്ഞു തീരട്ടെ ഞാന്‍...
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ