ഞാനൊന്ന് നടക്കട്ടെ പിന്നിട്ട വഴിയിലൂടെ
മുള്ളുകള്‍ നീക്കി ചെറുദൂരമെങ്കിലും,
ഓർക്കാം, കഴിഞ്ഞ നാളിലെ കദനങ്ങള്‍
തീരാത്ത കനവിന്റെ നോവുകളൊക്കയും,
വെറുതേയീ കടവിലിരിക്കാമിത്തിരി നേരമെന്‍
ചിതറിത്തെറിച്ചൊരീ മണൽത്തരി പൊട്ടിലായ്,,
അലസമായൊഴുകുന്ന പുഴയുടെ തീരത്ത്
നിശ്ചലം നില്‍ക്കുന്നു വഴിയറിയാതെ ഞാന്‍,
പിന്നോട്ട് പോകില്ലൊരിക്കലും ഞാനിനി യെന്‍
മയില്‍ പീലി താളൂകൾ മറിക്കില്ലൊരിക്കലും,
‘
ചിതറി തെറിച്ചോരെൻ നക്ഷത്ര പൊട്ടുകള്‍
കണ്‍ ചിമ്മി യെന്തോ വിലക്കുന്നു വിണ്ണിലായ് ,
വയ്യെനിക്കേറെ മുന്നോട്ടു പോകുവാന്‍ നിഴല്‍
വീഴ്ത്തി സന്ധ്യ മറഞ്ഞിരിക്കുന്നുയാത്രയിൽ,,
നേര്ക്കാഴ്ചയുടെ സത്യത്തിനുള്ളിലീവഴിയിലെ
മങ്ങിയ സ്‌മൃതികള്‍ ഞാന്‍ നിറവോടെയറിയുന്നു,,
മുമ്പേ...! മുന്നോട്ടു പോകട്ടെ കാൽപ്പാടുകൾ നോക്കി
കരുതലോടെ ചുവടുകള്‍ വക്കണമെനിക്കിനി, .....

അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ