ശനിയാഴ്‌ച, ജൂൺ 30, 2012

നിഴല്‍ചിത്രങ്ങള്‍



നിഴല്‍ചിത്രങ്ങള്‍ വരച്ചൊരു സന്ധ്യയില്‍
ഒരു നെടുവീര്പ്പിന്റെ ഓര്മയില്‍ 
അകലങ്ങളിലെ മക്കളെ ശപിച്ചു പരതപിച്ചും
കാലത്തിനൊപ്പം പറന്നു പോയ 
പ്രണയവും ,ഭാര്യയും മക്കളുമെവിടെ
അറിഞ്ഞില്ല ഞാന്‍ പ്രീയരെല്ലമോഴിഞ്ഞതും
നീ പിടിചെന്നെ അടക്കിയ ഈ വീട്ടില് 
ചുട്ടുപൊള്ളുന്നു വേണമേനിക്കൊരു മോചനം 
പഴംതുണികെട്ടായീ പടുകിഴവനായ്‌
ഇനിയുമെത്ര നാള്‍ വിധിപോലെനിക്ക് പറക്കണം
കാത്തിരിക്കുന്നു ഞാന്‍ ഒരു കൊടും കാറ്റിനായ്
എന്‍ കൊലയയില്‍ ഒരു മൂലയില്‍ 

വ്യാഴാഴ്‌ച, ജൂൺ 28, 2012

മൌനം നീ മഴയായ്



മഴയൊരു തേന്മഴയായ്
അഴകിലൊഴുകി പരക്കുന്നു
മനസ്സിലൊരു കുളിരായ് നീ
അലിയുമൊരു മധുകണമായ്‌
ഒഴുകിയൊരു പുഴയായ്
എന്‍ മൌനം തേടുമ്പോള്‍

നീയൊരു മഴയായ്‌ വന്നു
തുള്ളികളാല്‍ തൊട്ടുണര്‍ത്തി
നിന്‍ ലാസ്യമുണരുമ്പോള്‍
തെളിഞ്ഞും കലങ്ങിയും
താരം പോല്‍ മിഴിചിമ്മിയും
നീ നടമാടിടുമ്പോള്‍....

കിനിഞ്ഞിറങ്ങുന്നു നിന്‍
കുളിര്‍മ ജീവജാലങ്ങളില്‍
ധന്യമീ നേരം വര്‍ഷനേരം
മഴവില്ലിന്‍ മോഹന ഗംഗയായ്‌
നീ എന്നില്‍ കുളിരണിയിക്കുമ്പോള്‍
ചാറി തുടങ്ങിയാല്
നനുത്ത തണുപ്പോടെ

ചിതറിതെറിചു തുള്ളികളിച്ചും
മിന്നല്‍ വെളിച്ചത്തില്‍ അന്ന്
നീ വന്നന്റ്റെ  വെണ്‍ചിറകുള്ളൂരു മാലാഖയായ്‌

മഴമുത്ത്

മഴമണിമുത്തുകള്‍ ഒന്നിച്ചോരുവഴി 
പച്ചതുരുത്തില്‍നിന്നു ഇറ്റീടാന്‍
ഈറനുടുത്തും കുളിരും കൊണ്ട് നീ 
മാനത്തു നിന്നെത്തിയ കാര്മുഘിലെ...

കാര്മേഘം പരിഭവ തെന്നലായ്‌ നിന്നാല്‍ 
താരങ്ങള്‍ എങ്ങനെ കണ്ണ് ചിമ്മും 
പെയ്തോഴിയാത്തൊരു കണ്ണിരുമായ്‌ 
വിങ്ങി പൊട്ടി കരയാതെ നില്ക്കുന്നു നീ 

ഇന്നലെ പെയ്തൊരു മഴയുടെ പരിഭവം 
പറയാതെ പറഞ്ഞു നീ പോയതെന്തേ 
പാവമീ നദികളെ തഴുകി തലോടാന്‍ 
മഴമെഘ്മെന്തേ വിതുമ്പി നില്പ്പൂ 

മൌനമീ മഴയിലെ മാറാപ്പു ചുറ്റി 
തളര്ന്നുറങ്ങുമ്പോഴും വിതുമ്പുന്നു നീ 
നിന്റെ ഈ പരിഭവം പെയ്തോഴിയാനായ്‌ 
പുഴകളും മലകളും കാത്തിരിപ്പൂ 

വരാതെ ഇരിക്കല്ലേ ഒരു മഴ എന്നില്‍ 
നീ വരുമെന്ന് വെറുതെ മോഹിച്ചു പോയീ 
പ്രണയ മഴയായ് വരുമൊരു രാവില്‍
പെയ്തൊഴിഞ്ഞ നിന്‍ നിറ തുള്ളികളാല്‍