വ്യാഴാഴ്‌ച, ജൂൺ 28, 2012

മൌനം നീ മഴയായ്



മഴയൊരു തേന്മഴയായ്
അഴകിലൊഴുകി പരക്കുന്നു
മനസ്സിലൊരു കുളിരായ് നീ
അലിയുമൊരു മധുകണമായ്‌
ഒഴുകിയൊരു പുഴയായ്
എന്‍ മൌനം തേടുമ്പോള്‍

നീയൊരു മഴയായ്‌ വന്നു
തുള്ളികളാല്‍ തൊട്ടുണര്‍ത്തി
നിന്‍ ലാസ്യമുണരുമ്പോള്‍
തെളിഞ്ഞും കലങ്ങിയും
താരം പോല്‍ മിഴിചിമ്മിയും
നീ നടമാടിടുമ്പോള്‍....

കിനിഞ്ഞിറങ്ങുന്നു നിന്‍
കുളിര്‍മ ജീവജാലങ്ങളില്‍
ധന്യമീ നേരം വര്‍ഷനേരം
മഴവില്ലിന്‍ മോഹന ഗംഗയായ്‌
നീ എന്നില്‍ കുളിരണിയിക്കുമ്പോള്‍
ചാറി തുടങ്ങിയാല്
നനുത്ത തണുപ്പോടെ

ചിതറിതെറിചു തുള്ളികളിച്ചും
മിന്നല്‍ വെളിച്ചത്തില്‍ അന്ന്
നീ വന്നന്റ്റെ  വെണ്‍ചിറകുള്ളൂരു മാലാഖയായ്‌

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ