വ്യാഴാഴ്‌ച, ജൂൺ 28, 2012

മഴമുത്ത്

മഴമണിമുത്തുകള്‍ ഒന്നിച്ചോരുവഴി 
പച്ചതുരുത്തില്‍നിന്നു ഇറ്റീടാന്‍
ഈറനുടുത്തും കുളിരും കൊണ്ട് നീ 
മാനത്തു നിന്നെത്തിയ കാര്മുഘിലെ...

കാര്മേഘം പരിഭവ തെന്നലായ്‌ നിന്നാല്‍ 
താരങ്ങള്‍ എങ്ങനെ കണ്ണ് ചിമ്മും 
പെയ്തോഴിയാത്തൊരു കണ്ണിരുമായ്‌ 
വിങ്ങി പൊട്ടി കരയാതെ നില്ക്കുന്നു നീ 

ഇന്നലെ പെയ്തൊരു മഴയുടെ പരിഭവം 
പറയാതെ പറഞ്ഞു നീ പോയതെന്തേ 
പാവമീ നദികളെ തഴുകി തലോടാന്‍ 
മഴമെഘ്മെന്തേ വിതുമ്പി നില്പ്പൂ 

മൌനമീ മഴയിലെ മാറാപ്പു ചുറ്റി 
തളര്ന്നുറങ്ങുമ്പോഴും വിതുമ്പുന്നു നീ 
നിന്റെ ഈ പരിഭവം പെയ്തോഴിയാനായ്‌ 
പുഴകളും മലകളും കാത്തിരിപ്പൂ 

വരാതെ ഇരിക്കല്ലേ ഒരു മഴ എന്നില്‍ 
നീ വരുമെന്ന് വെറുതെ മോഹിച്ചു പോയീ 
പ്രണയ മഴയായ് വരുമൊരു രാവില്‍
പെയ്തൊഴിഞ്ഞ നിന്‍ നിറ തുള്ളികളാല്‍

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ