ശനിയാഴ്‌ച, ഏപ്രിൽ 21, 2012

കവിക്ക്

കവിയില്‍ വിടരും കവിത തന്‍ വാസം
കണീയാമോരു കവിതതന്‍ നേദ്യം
കനവിന്‍ മനമേകാന്‍ നാരായണ കാവ്യം
... കവി തുടരുക കനകെഴും ലോലം


കാവ്യം മറന്ന കവി ഇവിടെ
കാലന്തരത്തിന്‍ കഥകള്‍ പറഞ്ഞും
കളഗാനമുതിര്ക്കും നീര്ച്ചോലകളായ്
കവിതകള്‍ നവരസത്താല്‍ ഒഴുകുന്നു


കാവ്യമനോഹര വേദിയിലെന്റെ
കാവ്യ കതിരൊളി മിന്നിടുമ്പോള്‍
കാതരനായീ ഞാന്‍ കാണക്കിനാവിന്‍
കേളികളാടി മോദമുതിര്‍ക്കാം...


കാലില്‍ ചിലമ്പൊലിയണിഞ്ഞൊരു
കതിരവന്‍ പാലൊളി തൂകുമ്പോള്‍
കനക വിപഞ്ചിയാം തംബുരുവില്‍
കാതരമോഹങ്ങള്‍ ഉണര്‍ന്നിടുന്നു..


കലുഷിതമാമെന്റെ ജീവിത പന്ഥാവില്‍
കനിവിന്റെ നിറകതിര്‍ തൂവിടുന്നൂ
കവിതയാം പാലാഴി ഒഴുകുന്ന മാത്രയില്‍
കവിയാം മനമിതിനേറേ ഭംഗി....


കത്തുന്ന വാക്കിനുള്ളം ഗ്രഹിക്കാതെ
കവിത തന്‍ മുള്ളിനാല്‍ പോറലേറ്റു
കരുണയ്ക്കു നിഴലാകുമാര്‍ദ്രഭാവം
കര്മങ്ങള്‍ മോദമാക്കി നീയെന്‍
കീര്‍ത്തി മലരുകള്‍ കോര്ത്തിടുന്നു....

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ