മനസിന്റെ ജനലഴി തുറക്കാം ഞാന്
പാറി വീഴുന്ന ഈറന് തുള്ളികള്
കണ്ണീര് കണമായീ ജനലഴികള് നനച്ചു
ജാലകം തുറന്ന കാഴച്ചകളിലെക്കും ,
അടയുന്ന ഏകാന്തതയിലേക്കും
ബാല്യകൌമാരത്തിനും
വെയിലും മഴയും
പ്രഭാതവും പ്രദോഷവും
ശുഭ അശുഭ വാര്ത്തക്കും
ആദ്യം തുറക്കുന്ന ജനല്,
നാട്ടിലെ പച്ചപ്പിനെ പിന്നോട്ട്
ഓടിമറക്കുന്ന ചൂളവണ്ടി ജനലുകള്
കടലിലേക്കും കടല്നീലിമ യിലേക്കും
തുറക്കുന്ന ജനലുകള്
കണ്ടതും കാണാത്തതുമായ
എത്ര എത്ര ജാലകകഴച്ചകള് .....
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ