മേട വിഷുകിളിയെ ഓ......
മേട വിഷുകിളിയെ
സ്വോര്ണ കിങ്ങിണീ
കൊന്നപൂ പൂക്കളില്‍
ആടാന്‍ വാ പാടാന്‍ വാ....
ഒന്നാനാം കൊമ്പിലും
ഓരോരോ കൊമ്പിലും
കൊന്നപ്പൂ ഊഞ്ഞാല് കെട്ടിയല്ലോ
പൂങ്കുല.മഴയില്‍ കുളിചുവല്ലോ
പൂന്തെന്നല്‍ നിന്നെ തഴുകിയാല്ലോ
നിറദീപമാലകള്‍ തോരണം ചാര്ത്തിയ
മേടമാസകണി പൂവേ .......
പൂമണം വീശി തലോടുന്ന കാറ്റിനു
വിഷു കൈനീട്ടമായ് നീ വരുമോ
ഒരു പീതാംബര മലര്‍ പോലെ
ഇന്നലെ പെയ്തൊരു പനനീര്‍ തുള്ളിയാല്‍
പോന്മുഖമെന്തേ തുടുത്തു നിന്നൂ
നിന്റെ സ്വോര്‍ണ കപോലങ്ങള്‍ വിതുമ്പി നിന്നു
ഒര്മയീല്‍ ഒരുവട്ടം കൂടി ഞാന്‍ നിന്നുടെ
ചാരത്ത് അണഞ്ഞോട്ടെ കണികാണാന്‍ !
നിറയുമെന്‍ ഉള്ളത്തില്‍ വിരിയുന്ന പൂക്കളായ്
നറുമണം വീശി നീ വന്നിടുമോ
ഞാന്‍ ഉണരുന്നരു നേരത്ത് വന്നു നീ
മഞ്ഞ ചിലംബൊലി തീര്തിടുമോ
ആയീരം രാവിന്റെ മേനീയില്‍ പൂക്കുന്ന
ആരോമല്‍ വര്ണമായ് വന്നിടുമോ
മനസില്‍ കവിത പോല്‍ വിരിയുന്ന
പൂക്കളെ കണികാണാന്‍ പ്വൌര്ണമി
പൊന്‍തേരിലേറി നീ വന്നിടുമോ
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ