ഓര്‍മ്മകള്‍
ചിലപ്പോള്‍
സ്വപ്നങ്ങളിലൂടെ
ഒരു തീര്‍ഥയാത്ര നടത്തും
ചിലപ്പോള്‍
ജീവിത്തിലേക്ക്
ഒരു മടക്കയാത്ര
മറവിയുടെ ഇരുട്ടിനാല്‍
എന്റെ നൊമ്പരങ്ങളും അനുഭൂതീയായീ ,
പരിണാമംപൂണ്ടു പാതിയിലവസനിച്ച
സുരതം പോലെ അതൃപ്തിയുടെ
തിരിച്ചറിവിലേക്ക് തെളിഞ്ഞ
എകാന്തത തന്‍
ഉടുവഴികളില്‍ നടന്നുപോയ
എന്റെ
കാല്പാടുകളില്‍
അമരുന്ന ബാല്യത്തിന്റെ
മുള്ളുകളില്‍ തറഞ്ഞ വിരഹത്തിലും
വെന്തുവറ്റുന്ന പ്രണയങ്ങള്‍ പോലെ
അദ്വൈതമായിഴകള്‍ പിരിച്ചെടുത്ത
പോന്നൂലുകള്‍ പോലെ പൊള്ളും
വികാരങ്ങളിലെ ഞരമ്പുകള്‍ മുറുക്കി
വേരുണങ്ങിപ്പോയ എന്റെ ഓര്‍മ്മകളെ
പുല്‍പ്പടര്‍പ്പിനും പൂഴിക്കുമൊപ്പം
മറവിയിലേക്ക് അത്രമേലന്യമായ്
മൗനമായി മഞ്ഞുകണമായീ ഞാനും..
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ