തിളങ്ങിയ കറുത്ത ശിലക്കുള്ളില്‍
കാമം കടഞ്ഞു കാത്തുനിന്നു ,
രുധിരം ചേരുമധരം കലര്‍ന്ന-
ശൃംഗാരചിരിയില്‍ തേന്‍നിറച്ചും,,
വണ്ടിണ മണ്ടും കണ്ണുകളോടും
നനവാര്‍ന്ന കൂന്തലിളകിതഴുകി
വീണകുടങ്ങള്‍ മറച്ചും,,,,
നിറഞ്ഞ-മാറിന്‍ മാന്‍പേടകളമൃതായ്
പകര്‍ന്നും നാണത്താലരമണി കിലുങ്ങി
ആലിലവയറില്‍ ലാസ്യമോടെ, കാല്‍
നഖമുനകള്‍ നാണത്താല്‍ ചലിച്ചു
കൊലുസിന്റെ കൊഞ്ചലോട് കളം വരച്ചും
നിലാവ് മേഘപുതപ്പുമാറ്റി പൂത്തു വിരിഞ്ഞും
ചെത്തി പൂവിന്‍ പടവുകളിലേക്കൊരു
ജന്മാന്തര യാത്രപോയ യാമിനി,,
തേനഞ്ചും നിന്‍ ദീര്ക്കനിന്ദ്ര-
യക്കൂനം വരില്ലയിനി ശേഷിപ്പതു നിന്റെ
ശിലയില്‍കൊത്തിയ കല്പ്രതിമ മാത്രം
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ