തിങ്കളാഴ്‌ച, ഫെബ്രുവരി 11, 2013

മുറിപെട്ട കുന്നികുരുമോഹങ്ങള്‍,

ഇഴയുന്ന പകലിന്‍റെയവസാന യാത്രയില്‍ പൊടി

പാറി വിവശയായ്‌ കുളിര്‍ തേടി ഗമിക്കവേ,,

പ്രാണന്‍ കൊരുത്ത മരചില്ലകളെ ന്നില്‍-

ഞാന്‍ ദേഹം മാത്രം വെടിയുന്നു വീണ്ടും,

,എന്‍റെ നിശ്വാസങ്ങള്‍ മൂകതക്കുള്ളിലെ

ഇരുളിന്‍റെനിഴലിനെ ചിലമ്പായണിയുന്നു

പ്രണയത്തിന്‍ ചെറു നിറങ്ങളെന്നിലൊരു--

തരി വെട്ടമായീ മിന്നിത്തിളങ്ങുന്നു,,

നില്‍ക്കാതെ പറയാതെയോരു ദിനംകൂടി--

മായവെ കുങ്കുമം വാരി വിതറുന്നു സന്ധ്യയും,,

കംബളം വാരി പുതച്ചങ്ങു മേഘങ്ങള്‍

നിശയിലെ കറൂപ്പിലേക്കലിഞ്ഞു പോകുന്നിത,,,,

വിരഹമോരനുഭൂതിയാക്കിയെന്‍ ശാപപെരുക്കത്തിന്‍ 

പൊരുളിന്‍റെ വഴിയാകെ മറയാതെ മറയുന്നു,,

ഇരുണ്ടുണങ്ങിയ പരുത്ത സ്നേഹത്താല്‍ മുറിഞ്ഞ

ചുണ്ടിലെ നിറഞ്ഞ പുഞ്ചിരി മറച്ചുവച്ചു ഞാന്‍

നീയും നിന്നോര്മ്മമകളും പ്രാണനില്‍

മുറിപെട്ട കുന്നികുരുമോഹങ്ങള്‍,

പറിച്ചെടുത്ത് എന്നെ സ്വതന്ത്രമാക്കുക...

.നിന്നെ പിരിഞ്ഞു അണഞ്ഞും തെളിഞ്ഞും.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ