ചൊവ്വാഴ്ച, ഫെബ്രുവരി 26, 2013

കഞ്ഞി

പുലരിക്കു കഞ്ഞി ഗുണകരമെങ്കിലും 
ചേലോടെ ഭുജിക്കാം രാവിലുത്തമം !
മേമ്പോടിയായ്‌ എരിവും പുളിയും
ചേര്ത്ത താളും മത്തയില, പയറും 
ശ്രേഷ്ടമെന്നു തര്‍ക്കിച്ചമ്മയുമമ്മായിയും
കൊണ്ട് വിളമ്പി തേങ്ങ ചുട്ട
ചമ്മ്ന്തിയും നല്ല നെയ്‌ കോരാ- 
മോരുമാകമെന്നു വിധിയായ് 
ചാലേ ഗവേഷിപ്പവരേതോ തന്നു 
ബഹു കേമം നാവില്‍
കൊതിയൂറും ശിവനെ !!!! :)

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ