വേരുണങ്ങിപ്പോയ ഓര്‍മ്മകളെ
പുല്‍പ്പടര്‍പ്പിനും പൂഴിക്കുമൊപ്പം
തൊട്ടാവാടി പ്രണയങ്ങളിലെ
എണ്ണാന്‍ മറന്ന കുന്നികുരു മോഹവും,
ഭ്രമമായ് പകര്ന്ന സീല്ക്കാരങ്ങളും
നിന്റെ നിശ്വാസമോരുനുഭൂതിയായ്
ഹൂങ്കര വമ്പിലൂറി ചിരിച്ചതും,
പിണങ്ങിയോടി പിന്നെയണഞ്ഞു
കണ്ണീര്‍ പോഴിച്ചതും പാലഞ്ചും
ചെറു മന്ദഹാസരുചിയില്‍ ലയിച്ചതും
ഒരുമഴ തോര്ച്ചയുടെ കുളിരിയായ് പറന്നതും
അന്തി ചുവപ്പിലെ കടുനിണമോഴികി
പടര്‍ന്ന നിലാവിലും മധുവായ് കിനിഞ്ഞതും
കാറ്റിന്റെ മര്‍മ്മരം കവിതയായ് കേട്ടതും
ഭൂതകാലത്തിന്റെ ജാലക വാതിലില്‍
മഞ്ഞിന്റെ മാറാല ഓര്‍മ്മയായ്‌നിന്നതും
ഇരുണ്ട കരിമ്പടം വീണസന്ധ്യില്‍
കടുനിണമോഴുകിപ്പടര്‍ന്നതും മൗനമായി
മഞ്ഞുകണമായീ അത്രമേലന്യമായ് !!!.
പുല്‍പ്പടര്‍പ്പിനും പൂഴിക്കുമൊപ്പം
തൊട്ടാവാടി പ്രണയങ്ങളിലെ
എണ്ണാന്‍ മറന്ന കുന്നികുരു മോഹവും,
ഭ്രമമായ് പകര്ന്ന സീല്ക്കാരങ്ങളും
നിന്റെ നിശ്വാസമോരുനുഭൂതിയായ്
ഹൂങ്കര വമ്പിലൂറി ചിരിച്ചതും,
പിണങ്ങിയോടി പിന്നെയണഞ്ഞു
കണ്ണീര്‍ പോഴിച്ചതും പാലഞ്ചും
ചെറു മന്ദഹാസരുചിയില്‍ ലയിച്ചതും
ഒരുമഴ തോര്ച്ചയുടെ കുളിരിയായ് പറന്നതും
അന്തി ചുവപ്പിലെ കടുനിണമോഴികി
പടര്‍ന്ന നിലാവിലും മധുവായ് കിനിഞ്ഞതും
കാറ്റിന്റെ മര്‍മ്മരം കവിതയായ് കേട്ടതും
ഭൂതകാലത്തിന്റെ ജാലക വാതിലില്‍
മഞ്ഞിന്റെ മാറാല ഓര്‍മ്മയായ്‌നിന്നതും
ഇരുണ്ട കരിമ്പടം വീണസന്ധ്യില്‍
കടുനിണമോഴുകിപ്പടര്‍ന്നതും മൗനമായി
മഞ്ഞുകണമായീ അത്രമേലന്യമായ് !!!.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ