വരുന്നു നിര നിരയായ്
ഓരോന്നോരോന്നായ് ,
ശവത്തെ പോലും വെറുതെ
വിടാത്ത ശവം തീനികള്‍
ബാപ്പുവിനെയും
കാറല്‍മാക്സിനെയും
തിന്ന കുരിശേന്തി
കുറിതൊട്ട നിസ്കാര
തഴമ്പുള്ള നികൃഷ്ട ജീവികള്‍
എന്‍റെ വര്‍ണ്ണങ്ങളും,
മെന്‍റെ സ്വപ്നങ്ങളും
മണ്ണായ് തീര്‍ന്നിട്ടും
എല്ലുകള്‍ നുറുക്കി
അരിച്ചരിച്ചെത്തുന്നു
യക്ഷിയുടെ കഴുത്തില്‍
കെട്ടിയ മാലപോലെ
ഇത് പൊട്ടും നിര നിരയായ്
മാലയണിഞ്ഞ കഴുത്ത്
വെന്തെരിഞ്ഞു ചാമ്പലാകും
സ്വന്തം പിറവിയെ പോലും
വെറുതെ വിടാത്ത
ശവം തീനി ഉറുമ്പുകള്‍,,
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ