.
മരത്തിന്റെ മരണത്തിലെനിക്ക്
മരണ പുതപ്പു പണിയണം
മുഖമില്ലാത്ത മരണത്തിന്റെ
നെടുവീര്‍പ്പുകള്‍ കോര്‍ത്തെടുത്ത്
ചില സ്വപ്നങ്ങള്‍ കൊയ്യണം
പരേതന്റെ ആത്മ ദുഖങ്ങളുടെ
കണ്ണുനീരില്‍ ചാലിച്ച
ചായകൂട്ടുകള്‍ ചേര്‍ത്ത്
കവചത്തിന് മരണത്തിന്റെ
നിറംനല്‍കി മിനുക്കണം ,,
ഉണരും വെറുപ്പിന്റെ ശീലുകളുടെ
ആണി തറയുന്ന മൂലകളില്‍
മൂകത നിലക്കാത്ത തേങ്ങലുകളുടെ
ആരവങ്ങളുയരണം ,എന്നിലെ
ഹത്യയുടെ തെളിവുകളവ ശേഷിപിച്ചു
ഒരു ശവപെട്ടിയുടെ അവസാന
അവകാശി വിറങ്ങലിച്ചുറയണം.
മുഖമില്ലാത്ത മരണത്തിന്റെ
നെടുവീര്‍പ്പുകള്‍ കോര്‍ത്തെടുത്ത്
ചില സ്വപ്നങ്ങള്‍ കൊയ്യണം
പരേതന്റെ ആത്മ ദുഖങ്ങളുടെ
കണ്ണുനീരില്‍ ചാലിച്ച
ചായകൂട്ടുകള്‍ ചേര്‍ത്ത്
കവചത്തിന് മരണത്തിന്റെ
നിറംനല്‍കി മിനുക്കണം ,,
ഉണരും വെറുപ്പിന്റെ ശീലുകളുടെ
ആണി തറയുന്ന മൂലകളില്‍
മൂകത നിലക്കാത്ത തേങ്ങലുകളുടെ
ആരവങ്ങളുയരണം ,എന്നിലെ
ഹത്യയുടെ തെളിവുകളവ ശേഷിപിച്ചു
ഒരു ശവപെട്ടിയുടെ അവസാന
അവകാശി വിറങ്ങലിച്ചുറയണം.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ