ചൊവ്വാഴ്ച, മാർച്ച് 19, 2013

സോണാഗല്ലി




സോണഗല്ലിയിലെ വ്യാപാരശാലകളില്‍
മാംസ സ്വപ്നങ്ങളുടെ വഴി വാണിഭം,,
വളഞ്ഞ ചെറു വഴികളില്‍ ഞെരിഞ്ഞ
ധമനിയിലിളം പൂവ്പരന്നു കിടക്കുന്നു
പുലര്‍കാലേ തിരയുന്ന മേദസ്സിറ്റുന്ന
ഉടഞ്ഞ ഉടലോടെ കൗപീന ശലകങ്ങള്‍,
വികാരങ്ങള്‍ക്ക് തണല്‍ വിരിച്ച നടപ്പാത,
ഉരുകി ഒലിച്ച തീജ്വാലയില്‍ നിന്നൊരു
പുലരിയുടെ നിറം ചാര്‍ത്തിയ ചുണ്ടും തിളങ്ങി
വടുക്കളാക്കി മാറിയ റോസ് പൌഡര്‍
ഒലിച്ചിറങ്ങി ഉള്ളുടുപ്പിലെ ചുരുണ്ട
ഗാന്ധി തല നനക്കുന്നു,
ചുണ്ടില്‍ ചെറുപുഞ്ചിരി തൂകി
വിശപ്പിന്‍റെ നഖക്ഷതങ്ങള്‍ അവശേഷിപ്പിച്ച
ഇരുണ്ട അടയാളങ്ങള്‍
മിഴികള്‍ക്കുള്ളിലെ തിരമാലകളില്‍‍‍
നനുത്ത പ്രതീക്ഷകള്‍...

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ