തിങ്കളാഴ്‌ച, മാർച്ച് 04, 2013

കിനാക്കള്‍

മടിച്ചു വീണ്ടുമെന്തോ പറയാന്‍ തുടങ്ങുന്നു 
അകലയായ് തൂമഞ്ഞു തൂകിടുമ്പോള്‍ ,

തെന്നലിന്‍ മര്‍മ്മരം നീറും ഹൃദാന്തരം 
പൂവാടിയിലൊന്നലിഞ്ഞു ചേരാന്‍ ,

ഈറന്‍ നിലാവിന്‍റെ കിനാവുകളൊക്കെയും 
നീല ജലാശയ വെണ്‍മേഘ ഹംസമായ് ,

കുളിര്‍ മഴതൂകുംനിന്‍ പുഞ്ചിരി കൊഞ്ചലില്‍ 
കാനന പൂങ്കുയില്‍ കൂകിടുംപോല്‍ ,

കനവിലും കവരുന്ന നിനവുകള്‍ പോലെ നീ 
പഴമതന്‍ പാഴ് മുറക്കെട്ടിനുള്ളില്‍ ,

പഴയ തഴപ്പായ വിരിച്ചിട്ടു നിന്നിലെ 
പഴകിയ മോഹങ്ങള്‍ തെറുത്ത് ക്കെട്ടി ,,

എന്‍ മനമിങ്ങനെ പൊന്നിന്‍ ചിറകുമായ് 
ചഞ്ചലം മൂളി നീ വന്നിടുമ്പോള്‍ ,

എന്നിലെ പരിഭവ കാര്‍മേഘമൊക്കെയും 
നിന്നില്‍ കുളിര്‍മ്മയായ് പെയ്തൊഴിയും... .

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ