ശനിയാഴ്‌ച, മാർച്ച് 30, 2013

പുലരി

മേഘ പുതപ്പ് വലിച്ചു മാറ്റി
ഉലഞ്ഞ നീലപ്പൂവാനം ചേല
ഞൊറിഞ്ഞു ചേര്‍ത്ത് ചുറ്റി,,

രാത്രിതന്‍ പായച്ചുരുട്ടിവച്ചും
ഈറന്‍ മുടിതുമ്പു ഹിമകണം
മെല്ലെ ചുറ്റി വച്ചും,

പുലരിതന്‍ കുങ്കുമചാർത്തുമായീ
നില്പുണ്ട് ചെറു പുഞ്ചിരി കൊഞ്ചലോടെ...
ഓർമ്മകളിന്നും മണ്ണില്‍ മഴയില്‍ കിടപ്പുണ്ട്
കൊഴിഞ്ഞപൂക്കളോടൊപ്പം ചിന്നി ചിതറി...

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ