ശനിയാഴ്‌ച, മാർച്ച് 30, 2013

രത്നങ്ങള്‍




ഈഇടങ്ങളിലെ ചില
രത്നങ്ങള്‍
കണ്ണകിയെ
ഓര്മ്മിപ്പിക്കും,

ചിലമ്പുകള്‍
നിലത്തെറിഞ്ഞു
വിശുദ്ധയെന്നു
പറയും,,

പ്രണയത്തിന്‍ തണലില്‍
അടയിരിപ്പാണെപ്പോഴും
പ്രണയം പൂക്കുന്നതും
കായ്ക്കുന്നതും
ചുണ്ടിന്റെ നിറമാണ്,

ഈഇടങ്ങളിലെ ചില
രത്നങ്ങളെ 
ഓന്തിനെ ഓര്മ്മിപ്പിക്കും
ശിഖരങ്ങള്‍ മാറുമ്പോള്‍
നിറവും മാറൂം,,

ഒരു ഉഭയജീവിയാണ്
രാവും,പകലും
ഇങ്ങനെ
ഇഴഞ്ഞു നടക്കും,

ആമയെ പോലെ 
തലയാരും കാണാതെ 
അകത്തു 
പതുങ്ങിയിരിക്കും,..

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ