ചൊവ്വാഴ്ച, മാർച്ച് 19, 2013

ആത്മ ബലി

തണലുകളില്ല വൃക്ഷ ചുവടുകള്‍
പുനര്‍ജനി കാത്തു കിടക്കുന്നു,
കരിവണ്ടുറ്റിയ പൂവിന്‍ ചുണ്ടില്‍ 
പുലരിതന്‍ പിയൂഷമൊട്ടില്ല,,
വാടിയ തണ്ടുകള്‍ അസ്ഥിതറയിലെ 
അന്തിതിരിയായ്‌ മാറുന്നു 
നിന്‍റെ ലേപന സുഗന്ധമൂറ്റിയ
നവയുഗവിപണന ദുര്‍ഗന്ധം 
ഭ്രൂണം പിഴിഞ്ഞ മെയ്യ്‌ കാന്തിയാല്‍ 
പ്രപഞ്ചം തകര്‍ന്നും പ്രണയം നുകര്‍ന്നും 
വിശുദ്ധ നവയുഗ സങ്കല്പം,,
ആത്മാവില്ല അദ്വൈതത്തിന്‍ രാമജപങ്ങള്‍
ആത്മ ബലിക്കായ്‌ കേഴുന്നു.,,

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ