ശനിയാഴ്‌ച, ഓഗസ്റ്റ് 11, 2012

കേശുമ്മാവന്

കേശുമ്മാവന് ദാഹിച്ചു
“നിയ്ക്ക് ദാഹിക്കുന്നു.”
ഉറക്കത്തിൽ അമ്മൂമ്മ പറഞ്ഞു
കേശുമ്മാവന് ദാഹിക്കുന്നു

... ഉണ്ണിയെ നെഞ്ചോട് ചേര്ത്ത്
പൊള്ളുന്ന പനിയിൽ
തുണി നനച്ചിട്ടുമ്മൂമ്മ പറഞ്ഞു
“കേശൂമ്മാവന് ദേഷ്യോണ്ട് !!!.”

പടിഞ്ഞാപ്രത്തെ പുന്നകടക്കല്
ചാരി വെച്ചിരുന്ന കേശുമ്മാവന്റെ
ശിരസ് കോഴിച്ചോരയില്‍ നനഞ്ഞു.
കേശുമ്മാവൻ ചുടുചോര കുടിച്ചു
കള്ളു കുടിച്ചു ദാഹം മാറി

കല്ല് ചോരകുടിച്ച് വീണ്ടും കറുത്തു
പണ്ട് ദാരുകന്‍ തുള്ളലിനും
കേശുമ്മാവന് ദാഹിച്ചു..
കഴുത്തറുത്ത് ചോര കുടിച്ചു.

മാന്ത്രികനായിരുന്നു കേശുമ്മാവൻ.
മരണം ചുവന്ന പട്ടുടുത്ത്
കാത്തുനില്ക്കു്ന്നത് കാലെയറിഞ്ഞു.
പടിയിറങ്ങാന്‍ നേരം വിളിച്ചു ചൊല്ലി
മണ്കുടം തുറക്കരുത്.'

കേശുമ്മാവൻ കാവിലേക്കുപോയി.
അരമണികെട്ടി വാളെടുത്തു.
കാളി അലറി വന്നു.
ദാരുകന്‍ ഉറഞ്ഞുതുള്ളി.
അടച്ചുകെട്ടിയ മണ്കുുടം
മുന്നില്‍ നിന്ന് വിറച്ചു

വിറയല് കൂടി കൂടി വന്നു,
മണ്കുടം തുള്ളാന്‍ തുടങ്ങി.
മൺകുടത്തിന്റെ കെട്ടഴിച്ചു.
കാളിയുടെ വെട്ട് കേശുമ്മാവന്റെ
കൈ മുറിച്ചു.

മരണം പട്ടുടുത്ത് ചിലമ്പണിഞ്ഞ്
ചോരയൊലിപ്പിക്കുന്ന വാളുമായ്
ദാരുകനു മുന്നില്‍ നിന്നലറി.
ഓടി കിണറ്റില്‍ ചാടി.

പിറകെ ചാടിയ കാളി ദാരുകന്റെ
തലയുമായി പൊന്തിവന്നു.
കിണറ്റിലെ വെള്ളത്തില്‍
ചോര തിളച്ചുമറിഞ്ഞു.
തലക്കു മുകളില്‍ നിന്നു വിളിച്ചു.

എനിക്കു ദാഹിക്കുന്നു, കാലുകടയുന്നു"
പടിഞ്ഞാപ്രത്തെ പുന്നകടക്കല്
ഇരിക്കാന്‍ തറയൊരുക്കി.

ഉണ്ണിക്ക് ചിരിയില്‍ കോഴിച്ചോര മണത്തു.
നെറ്റിയില്‍ നനച്ചിട്ട തുണി
ചൂടുകാത്തുനനഞ്ഞുതന്നെകിടന്നു
പനി മാറി ഉണ്ണി വിയര്ക്കാന്‍ തുട
ങ്ങി…

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ