സ്വപ്ന രതിയിലെ ഉറക്കത്തിന്റെ
പുരഗോപുരം വീണുണരുമ്പോള്‍
മാഞ്ഞുപോകുന്ന
ഇന്നലകളിലഴിച്ചുവച്ച
മുഖമൂടി മാത്രമാണ് ഞാന്‍ ,,,,,
മേല്‍കൂരകള്‍ എന്നെ തടഞ്ഞും
എന്റെ ഇരുട്ടിന്റെ മുടിയിഴകള്‍
വകഞ്ഞു മാറ്റി
ചൂടും ചൂരും ഊറ്റി
ആഴങ്ങളില്‍ മുറിച്ച ഹൃദയം
തേങ്ങി ചുട്ടെടുക്കുമ്പോള്‍
കറുത്തു പോയ മണ്‍പാത്രം പോല്‍
ആര്‍ക്കും വേണ്ടാത്തൊരു മനസും ഞാനും...!!
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ