സ്കൂള്‍ കോമ്പൌണ്ടിന്റെ വടക്കു കിഴക്കു മൂലക്ക് വേലിക്കരികെയുള്ള പാലമരത്തെയാണ് ഇന്ന് എറിയാന്‍ കിട്ടിയത് . അതാവുമ്പോ ആര്ക്കും പരാതിയില്ലല്ലോ. മരത്തില്‍ മാങ്ങയില്ലാത്തതിനാല്‍ ഉന്നം തെറ്റുന്ന പ്രശ്നവുമില്ല. തുരു തുരെ കല്ലുകള്‍ പ്രസ്തുത പാലമരം എറ്റു വാങ്ങുന്ന കാഴ്ചയാണ് പിന്നീട് കണ്ടത് .
'കണ്ടാ.. കണ്ടാ.. യക്ഷീടെ ചോര വരുന്നത് കണ്ടാ.!!'
'അതാ മരത്തിന്റെ പശയാടാ.'!അപ്പോള്‍ എതോ ഒരു അരസികന്‍ പറഞ്ഞു- 'കല്ലെറിഞ്ഞവരൊക്കെ പെട്ടു മക്കളേ,.ഇന്നു വെള്ളിയാഴ്ചയാ.പാലപൂത്ത ദിവസൂം.. നന്നായിട്ടുണ്ട്..!!. യക്ഷി വരണ ദിവസാണ് വെള്ളിയാഴ്ച'.
ഞങ്ങളാരും അത് വിശ്വസിച്ച ഭാവം നടിച്ചില്ല അഥവാ വിശ്വസിക്കാത്ത ഭാവം നടിച്ചു!!. മനോജിനും സുഭാഷിനും പേടിയില്ലെങ്കില്‍ പിന്നെ 5 എ യില്‍ ലീഡര്‍ ആയ എനിക്കാണോ യക്ഷിയെ പേടി?
'മാങ്ങയുള്ള മാവിനേ ഏറുകിട്ടൂ' എന്ന പഴംചൊല്ലിനെ പുച്ഛിച്ചുതള്ളിക്കൊണ്ട് ഞാനും പാലമരത്തെ ലക്ഷ്യമാക്കി കല്ലെറിയാന്‍ തുടങ്ങി.
രാത്രില്‍ ഉറങ്ങാന്‍ നേരമാണ്
പെരുവിരലില്‍ നിന്ന് ഒരു തരിപ്പു കേറിയപോലെ തോന്നി. പേടി മാറാന്‍ ഒരു ശ്ലോകമുണ്ടെന്ന് പ്രദീപ് പറഞ്ഞു കേട്ടിട്ടുണ്ട്. ആ ശ്ലോകം എനിക്കെന്തുകൊണ്ടോ തീരെ ഇഷ്ടമല്ലായിരുന്നെങ്കിലും പാടാതെ മറ്റു മാര്ഗ മുണ്ടായിരുന്നില്ല.
'അര്ജുയനന്‍,പല്ഗു ണന്‍, പ്രാന്തന്‍ കരടിയും....'
ഞാന്‍ അയ്യപ്പസ്വാമീടെ ഫോട്ടോയുടെ തൊട്ടരികിലുള്ള ജനലിനരുകില്‍ കണ്ണടച്ചു കിടന്നു. കൈ ജനലിന്റെ ഇരുമ്പു കമ്പിയിലും പിടിച്ചു (പേടിച്ചിട്ടൊന്നുമല്ല.ചുമ്മാ ഒരു ധൈര്യത്തിന്!.......
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ