ശാന്തിക്കാരനെ കണ്ടു ഞാന്‍
അശാന്തിയുടെ കഴകകാരനെയും കണ്ടു ഞാന്‍
ശാന്തം പാവം ദേവരയും കണ്ടു ഞാന്‍
ശാമയാമങ്ങളുടെ ശാന്തതയും കണ്ടു ഞാന്‍
അമ്പല പ്രാവുകളും അവരുടെ
അരിമണി കവരുന്നതും കണ്ടു ഞാന്‍
രാത്രിയുടെ യാമങ്ങളില്‍ ഇണ ചേരുന്നതും
ഇടയ്ക്കയുടെ മുത്ത് കവരുന്നതും കണ്ടു ഞാന്‍
നാരികളുടെ നിര്‍മാല്യ കുളിയും
കുമിളകളില്‍ ശശീമാരെയും കണ്ടു ഞാന്‍
വിഷാദത്തിണ്ടേ കരിനിഴല്‍ വീഴ്ത്തുന്ന
അറൂകുല പുന്ന തന്‍ ഗദഗദം കണ്ടുഞാന്‍
ഓര്‍മകളില്‍ കരഞ്ഞു പോയ്....
ഒരു ദീപ നാളത്തിന്‍ നാപുപോല്‍ നിന്നുപോയ്
മംഗളം പാടുന്ന ചങ്ങാതി മാരായും
മലരിനായ് കേഴുന്ന നഷ്ട വസന്തവും
ഭാവനക്കപ്പുറം നില്‍ക്കുമാ ഓര്‍മ്മകള്‍
പാടി പുകഴ്ത്താന്‍ കഴില്ലോരിക്കലും
ഇല്ല !! ഞാനൊരിക്കലുമോര്ക്കുകിലോന്നുമേ
ഇന്നലെ ആകാന്‍ കഴില്ല എങ്കിലും.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ