പൊലീയുന്നു സന്ധ്യ ശോകം
വിരിയുന്നു താരകം മൂകം
ഒരു വേര്‍ പിരിയലിന്‍
നൊമ്പരം പേറീ
അലയുന്നു നിന്‍ മേഘ വാനം
ഒരു കുളിര്‍ കാറ്റീനായ്
കേഴുന്നു പ്രണയം അമ്പേറ്റൂ
പിടയുന്ന മാന്‍ പേടയെപോല്‍
പടരുന്നു ഹൃത്തടം നിറയെ
പ്രേണയ ജലമെന്‍ കണ്ണീര്‍ കടലായ്
തെളി നീര് പകരാന്‍
പകര്‍ന്നു നല്കിടാന്‍
ഒരു ദേവദാരുവിന്‍
തണലില്‍ ഞാന്‍ നില്‍പൂ
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ