അടിമകളുടെ രാജാവേ
നീയാണോ സ്പാര്ട്ടകസ്??
ഞാന്‍ തിരയുന്നു നിന്നെ
മരണം ജീവിതത്തിനൊരു
അളവുകോലന്നു നീപറഞ്ഞതും
നിന്‍ നിര്‍വീകാരിത ഒരു
ദുഷ്ട ശക്തിയെന്ന് നീ പറഞ്ഞതും
അടിമകള്‍ മുതലാളിയുടെ
ആസ്രിതനല്ലനു നീ പറഞ്ഞതും
നീ ഇന്ന് വേരറ്റ ചെടിപോല്‍,
ഉള്ളവനും ഇല്ലത്തവന്റെയും
അകല്‍ച്ച നീ ചൊല്ലി,,
അരീസ്ടോട്ടില്‍
നിനക്കന്യനായ്തെപ്പോള്‍ ?
നിന്‍കറുത്ത പതിഞ്ഞ മൂക്കോ ?
ജെനനിയുടെ ആസക്തി
മൃത്യുവിന്‍ നേരത്തോളം
കണ്ണീരിന്‍ നീന്‍മുഖം
ശവംതീനി ഉറുമ്പുകളാല്‍......
നിന്‍ രഥഘോഷയാത്രയും!!
ഒരു ദിനം കൊണ്ടു നീ
കവര്‍ന്നോരാമനസുകളിന്നു
നിന്നെ ഓര്‍ക്കുമോ സൂനമേ...?
ഞാന്‍ ഓരോരുത്തരോടു-
നീയാണോ സ്പാര്ട്ടകസ്!!
അവരോരുത്തരും
ഒരെസ്വോരത്തിലുത്തരമേകൂം
ഞാനാണ് സ്പാര്ട്ടകസ്!!
(സ്പാര്ട്ടകസ് പണ്ട് ഗ്രീസില്‍ ജീവിച്ച അടിമകള്‍ക്ക് വേണ്ടി ജീവന്‍ ബെലീയര്പിച്ച ഒരു അടിമ )
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ