ഒരു പൂവിന്റെ കര്മ്മമാണോ
പൂമ്പാറ്റകള്ക്കു ചിറകുവിരിക്കാനും
വണ്ടുകള്ക്കു മൂളാനും മുരളാനും.
സൂര്യകിരണങ്ങള്‍ മടിയിലോതുക്കാനും
തെന്നലിന്‍ തഴുകലില്‍ തലയാട്ടി
താളംപിടിക്കാനും ചാഞ്ചാടിയാടാനും
നിന്‍ മൃതിയിലും വിതറൂമീ നറുമണം
ശുഷ്കകര്മ്മമെങ്കിലും ശുദ്ധമാം
കര്മ്മം അതു നിന്‍ പുണ്യം