തിങ്കളാഴ്‌ച, ജൂലൈ 09, 2012

അപവാദം



ചതുര്‍ത്ഥി യില്‍ ചന്ദ്രനെ കണ്ടാല്‍
അപവാദം കേള്‍ക്കുമാത്രേ !
കാക്കപൂതേടി ജലജേച്ചിടെ കൂടെ
മുളം കൂടിനരികെയും..കുളത്തിനരികെയും
പോയീ പൂ പറിക്കാറുണ്ട്
അന്നും കുളത്തിലെ വെള്ളത്തില്‍ ചന്ദ്രനെ കണ്ടു
അതൊട്ട്‌ ഞാന്‍ ആരോടും പറഞ്ഞുമില്ല
എന്നെ കുറിച്ച് അപവാദം പറഞ്ഞിട്ടുണ്ടോ എന്തോ?
ജലജേച്ചി ഒരപ്പെരേല് തൂങ്ങിയത്
എന്തിനാണാവോ ചന്ദ്രനെ കണ്ടു കാണും!!!!

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ