വലം കയ്യില്‍ ഒരുപിടിചോറുമായി
വലതുകാല്‍ മുട്ടിലുന്നി എള്ളും പൂവും
ചന്ദനവും കിണ്ടി വാലില്‍ ഒരു നീരുംകൊടുത്ത്
മൃത്യുവിന്‍ കരങ്ങളാല്‍ പ്രാണനെ പുല്കുമ്പോള്‍
ഊര്ധ്വശ്വാസം വലിച്ചു രാത്രി പുലരവേ
എന്‍ പ്രിതു കര്മ്മതതിന്‍ തിരിശീല വീഴുന്നു,
ഇടറാതെ നടക്കണം ഇനിയെന്റെ വീഥിയില്‍
ദേഹം വെടിഞ്ഞൊരു ദേഹിക്ക് വേണ്ടി ഞാന്‍
ആത്മാക്കള്‍ എത്രയോ കാകന്റെ രൂപത്തില്‍
പാറിവന്നിടുന്നു ബലിയേറ്റു വാങ്ങുവാന്‍
ബലിചോറൂരുട്ടി കാത്തിരിക്കുന്നു ഞാന്‍
പുത്രനെന്ന വാക്കിന്റെയര്ഥവും ധര്മ്മവും
പുണ്യതീര്ത്തതിലൊഴുകി മറയുന്നു
ദേഹിയെ വന്ദിച്ചു ഞാനെന്‍ വിരലിലെ
ദര്ഭ മോതിരം ഊരിക്കളയട്ടെ
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ