ഈ വിരലു ചൂണ്ടുന്നത്
എനിക്ക് നേരെ തന്നെ
ഞാൻ....
എന്തിനിത് മുറിച്ചു വാങ്ങി ?
പ്രീയ ശിഷ്യരെക്കാളൊരു
നാലാം ജാതിക്കാരന്റെ
അധിനിവേശം തടയാന്‍
ഒരു നിരായുധീകരണം
പക്ഷെ വിരലിപ്പോള്‍
എനിക്കും വേണ്ട
എന്റെ പ്രീയ ശിഷ്യർക്കും വേണ്ട
വിപ്ലവകാരികൾക്കും നൽകിയാലോ?
അവർ മണ്ഡപം പണിത്
രക്തഹാരം ചാര്ത്തി
കൊല്ലം തോറും
അതിന്റെ മുമ്പില്
പ്രതിജ്ഞയെടുത്തങ്ങനെ കൊണ്ടു നടന്നോളും
കൂടുതലൊന്നും ചോദിക്കരുത്
പെരുവിരല്‍ പിന്നീടെന്തു ചെയ്തെന്ന്
സത്യമായിട്ടും എനിക്കറിയില്ല
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ