ശനിയാഴ്‌ച, ജൂലൈ 14, 2012

ആദ്യ പ്രേമം....ചെറുകഥ



ഒരു പെണ്‍കുട്ടിക്ക് വഴിയില്‍ നിന്ന് ഒരാണ്‍ കുട്ടിയുടെ ഫോട്ടോ കിട്ടി..
എന്തോ..അവള്‍ അത് നിധി പോലെ സൂക്ഷിച്ചു അതിനെ പ്രണയിക്കാന്‍ തുടങ്ങി..
കാലങ്ങള്‍ കഴിഞ്ഞു ..പെണ്‍കുട്ടി വളര്‍ന്നു വലുതായി..അവള്‍ വിവാഹവും കഴിച്ചു.
എങ്കിലും അവള്‍ ആ ഫോട്ടോ ഉപേക്ഷിക്കാന്‍ തയ്യാറായില്ല.__________
ഒരു ദിവസം അവളുടെ ഭര്‍ത്താവ് ആ ഫോട്ടോ കണ്ടു..അയാള്‍ ചോദിച്ചു.
ഇത് എവിടെ നിന്ന് കിട്ടിയ ഫോട്ടോയാണ്..?.
അവള്‍ മറുപടി പറഞ്ഞു.
''ഇത് ഞാന്‍ കൊച്ചു കുട്ടിയായിരുന്നപ്പോള്‍ മുതല്‍ സൂക്ഷിക്കുന്നു.''
''അല്ല .എന്തെ ചോദിക്കാന്‍ കാരണം...'' അവള്‍ ആരാഞ്ഞു..
അയാള്‍ മറുപടി പറഞ്ഞു; '' എനിക്ക് ഏഴു വയസ്സുള്ളപ്പോള്‍ നഷ്ടപെട്ടതാണ് ഈ ഫോട്ടോ..''

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ