തിങ്കളാഴ്‌ച, ജൂലൈ 09, 2012

മാ നിഷാദ



ഒരു മുനി ഗര്ജ്ജിച്ചു. “മാ നിഷാദ”
ഇണക്കിളികള്‍ പറന്നു പോയ്‌ 
വേടന്റെ ഉന്നം പിഴച്ചു 
മുനിക്ക് ചാരിതാര്ത്ഥ്യം
വേടന്റെ കുടിലില്‍ വിശന്നു
കരയുന്ന ഒരു കുഞ്ഞിന്റെ
വിശപ്പിന്റെ കണ്ണീര്‍
ഒരു അമ്മയുടേ നിസംഗതയും

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ