സ്വപ്നങ്ങള്‍ തണുത്തുവിറച്ച്
വഴിയമ്പലത്തിന്‍ ചാഞ്ഞ നിഴല്‍
പോലെയാണ് ജീവിതം
അസ്തമയത്തിന്റെ നേര്‍ത്ത
മൗനം ഇരുട്ടിന്റെയും ജീവിതത്തിന്റെയും
നോവിന്‍ യാമാങ്ങളാണ്
മനസ്സിന്റെ ചിത്രപണിചെയ്ത
കവാടത്തിലൊരു പിടച്ചിലുണ്ടാവുന്നു
ഇനീ പുലരിയുടെ ഗർഭം പേറുന്ന
പേറ്റു നോവിന്റെനിമിഷം
അകത്തൊ പുറത്തൊ-
യെന്നപോലെ ജീവിതത്തിന്റെ
ത്രിശങ്കു സ്വര്ഗ പ്രയാണം
ഉടല്‍ ആര്‍ത്തിയോടെ
ശ്വാസത്തിനായ് പിടയുന്നു ,
വിളക്കിനു മുന്നില്‍ പാഞ്ഞടുത്തു
മിഴികളാല്‍ മരണമെന്നെഴുതുന്ന
ഈയാം പാറ്റകളാണ് ചുറ്റും
നാളെ അതിലൊരു പറവയായ്
വഴിയമ്പലം വിട്ടൊഴിയെണ്ടവർ
വഴിയമ്പലത്തിന്‍ ചാഞ്ഞ നിഴല്‍
പോലെയാണ് ജീവിതം
അസ്തമയത്തിന്റെ നേര്‍ത്ത
മൗനം ഇരുട്ടിന്റെയും ജീവിതത്തിന്റെയും
നോവിന്‍ യാമാങ്ങളാണ്
മനസ്സിന്റെ ചിത്രപണിചെയ്ത
കവാടത്തിലൊരു പിടച്ചിലുണ്ടാവുന്നു
ഇനീ പുലരിയുടെ ഗർഭം പേറുന്ന
പേറ്റു നോവിന്റെനിമിഷം
അകത്തൊ പുറത്തൊ-
യെന്നപോലെ ജീവിതത്തിന്റെ
ത്രിശങ്കു സ്വര്ഗ പ്രയാണം
ഉടല്‍ ആര്‍ത്തിയോടെ
ശ്വാസത്തിനായ് പിടയുന്നു ,
വിളക്കിനു മുന്നില്‍ പാഞ്ഞടുത്തു
മിഴികളാല്‍ മരണമെന്നെഴുതുന്ന
ഈയാം പാറ്റകളാണ് ചുറ്റും
നാളെ അതിലൊരു പറവയായ്
വഴിയമ്പലം വിട്ടൊഴിയെണ്ടവർ
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ