ജീവിതം കൂട്ടിമുട്ടിച്ചിതാ
മണ്ടുന്നു ജീവിത ഭാരത്താല്‍
കൂനിയ ചുമലുമായ്,
കത്തി ജ്വലിക്കുന്നു
മനസിന്റെ പട്ടട
കത്തി നിൽക്കുന്നിതാ
മദ്ധ്യാഹ്ന സൂര്യന്‍,
മനസിന്റെ ചെപ്പിലെ
നിറഞ്ഞ മഞ്ചാടികള്‍
മറന്നുപോയ് കളഞ്ഞു-
പോയ് പരതട്ടെയെന്മനം
മഴ വന്നു പോയതും
മഞ്ഞായ് പൊഴിഞ്ഞതും
മാഞ്ഞു പോയെങ്ങോയെന്‍
കിനാക്കളായിന്നലെ
കപടമായ് തീരുന്ന
പ്രണയത്തിന്‍ മുത്തുകള്‍
കൊഴിഞ്ഞു വീഴുന്നൊരു
ദളം കണക്കായിതാ
ഒരു മരച്ചില്ലയില്‍
കൂട് തേടി ഞാനിനി
ഓര്‍മ്മകള്‍ .ചേക്കേറാന്‍
കാത്തിരിക്കുന്നിതാ ...,
മണ്ടുന്നു ജീവിത ഭാരത്താല്‍
കൂനിയ ചുമലുമായ്,
കത്തി ജ്വലിക്കുന്നു
മനസിന്റെ പട്ടട
കത്തി നിൽക്കുന്നിതാ
മദ്ധ്യാഹ്ന സൂര്യന്‍,
മനസിന്റെ ചെപ്പിലെ
നിറഞ്ഞ മഞ്ചാടികള്‍
മറന്നുപോയ് കളഞ്ഞു-
പോയ് പരതട്ടെയെന്മനം
മഴ വന്നു പോയതും
മഞ്ഞായ് പൊഴിഞ്ഞതും
മാഞ്ഞു പോയെങ്ങോയെന്‍
കിനാക്കളായിന്നലെ
കപടമായ് തീരുന്ന
പ്രണയത്തിന്‍ മുത്തുകള്‍
കൊഴിഞ്ഞു വീഴുന്നൊരു
ദളം കണക്കായിതാ
ഒരു മരച്ചില്ലയില്‍
കൂട് തേടി ഞാനിനി
ഓര്‍മ്മകള്‍ .ചേക്കേറാന്‍
കാത്തിരിക്കുന്നിതാ ...,
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ