മയിൽ പീലി തേടിയിറങ്ങിയയെനി-
ക്കിന്നു പുസ്തകങ്ങളാണ് വിശറി,
ചിതലു വായിക്കുന്ന കഥകൾ
കേട്ടലമാര ഊറിച്ചിരിക്കുന്നു .
ചരിത്രത്തിലെ രാജാവിന്റെ
മുഖത്ത് പല്ലി കാട്ടം വിതറി
പ്രതിഷേധിച്ച ആത്മനിർവൃതിയിൽ പല്ലി !
യിണയെ കാത്തിരിക്കുന്നു
മൂലധനത്തിന്റെ ചിന്തകളാല്‍
ചന്തിയൊട്ടി പാര്‍ക്കുന്നയെട്ടുകാലി
ഇരക്കു വേണ്ടി വലയൊരുക്കുന്നു
എന്റെ ജ്ഞാനത്തിലിനിഞാന്‍
ജ്ഞാനപീഠം കയറട്ടെ
ക്കിന്നു പുസ്തകങ്ങളാണ് വിശറി,
ചിതലു വായിക്കുന്ന കഥകൾ
കേട്ടലമാര ഊറിച്ചിരിക്കുന്നു .
ചരിത്രത്തിലെ രാജാവിന്റെ
മുഖത്ത് പല്ലി കാട്ടം വിതറി
പ്രതിഷേധിച്ച ആത്മനിർവൃതിയിൽ പല്ലി !
യിണയെ കാത്തിരിക്കുന്നു
മൂലധനത്തിന്റെ ചിന്തകളാല്‍
ചന്തിയൊട്ടി പാര്‍ക്കുന്നയെട്ടുകാലി
ഇരക്കു വേണ്ടി വലയൊരുക്കുന്നു
എന്റെ ജ്ഞാനത്തിലിനിഞാന്‍
ജ്ഞാനപീഠം കയറട്ടെ
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ