നീറനുറുമ്പു കടിയേറ്റു പറിച്ച
മരോട്ടി മുറിച്ചൊരു ബാല്യത്തിന്‍
വിളക്കുണ്ടറുകൊല പുന്നയ്ക്ക് ചുറ്റും,,
പച്ചീർക്കിൽ പന്തം കത്തിയ കരിയുണ്ട് ,
നീണ്ടൊരു നിഴലുണ്ട്, നിശബ്ദമാം
കാറ്റിലാടും വരണ്ടയിലകളുണ്ട്,
മഞ്ഞവിതറിയ സർപ്പ കളങ്ങളുണ്ട്
കരിന്തിരികളിണ ചേർന്നു കത്തുന്ന
കരിനാഗത്തിൻ ഫണമുള്ള പുകയുണ്ട്,
സര്‍പ്പക്കോലങ്ങള്‍ക്ക് തിളക്കമുണ്ട്
പൂക്കുല ചിതറിവീണുണങ്ങിയ മണമുണ്ട്,
ഉറുമ്പുകളിഴഞ്ഞു നീങ്ങിയ പാടുണ്ട്
വിശപ്പിന്‍ കഥയൊരു പുള്ളോന്‍
പാടുന്നുണ്ട് ,പുള്ളോര്‍ കുടത്തിന്‍-
കൂടെ പലതലകളാടുന്നുണ്ട്..
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ