മഴയ്ക്കൊഴുകി വന്ന പരല്‍ മീനുകളുടെ
കഥപറയുന്നവളെന്തേ നാണത്താല്‍
മൌനിയായകത്തളം പൂകുന്നു ?
മാകന്ദപ്പൂമണം വീശുന്ന കാറ്റത്ത്
വീഴുന്ന മാങ്ങ പെറുക്കാന്‍ വരുന്നവള്‍
ഇന്നെന്തേ കൂടെ വരാന്‍മടിക്കുന്നു?
മുട്ടോളമെത്തുന്ന പട്ടുപവാടകളെല്ലാം
മുറവും ചുണ്ണാമ്പും തരുന്ന നാണിയമ്മക്ക് -
അമ്മായി വെറുതെ കൊടുത്തതെന്തേ
ഉടലാകെ നനയിച്ചു കുളിര്കാറ്റു
പെയ്യിച്ചു വെയിലിന്റെ ചിരികാണാൻ
ഉള്ളു തുടിച്ചടുത്തുവന്നയെന്നെ നീ,,,
പഴമയുടെ കഥയിലെ കനവുകള്‍
ചൊല്ലിയും സ്നേഹമാം വിലക്കുകളാലൊരു
കവിളിണ തുടുത്തു പറഞ്ഞതെന്തേ
നീ മിഴിപാകിയെന്നോട് പറഞ്ഞതെന്തേ
കഥപറയുന്നവളെന്തേ നാണത്താല്‍
മൌനിയായകത്തളം പൂകുന്നു ?
മാകന്ദപ്പൂമണം വീശുന്ന കാറ്റത്ത്
വീഴുന്ന മാങ്ങ പെറുക്കാന്‍ വരുന്നവള്‍
ഇന്നെന്തേ കൂടെ വരാന്‍മടിക്കുന്നു?
മുട്ടോളമെത്തുന്ന പട്ടുപവാടകളെല്ലാം
മുറവും ചുണ്ണാമ്പും തരുന്ന നാണിയമ്മക്ക് -
അമ്മായി വെറുതെ കൊടുത്തതെന്തേ
ഉടലാകെ നനയിച്ചു കുളിര്കാറ്റു
പെയ്യിച്ചു വെയിലിന്റെ ചിരികാണാൻ
ഉള്ളു തുടിച്ചടുത്തുവന്നയെന്നെ നീ,,,
പഴമയുടെ കഥയിലെ കനവുകള്‍
ചൊല്ലിയും സ്നേഹമാം വിലക്കുകളാലൊരു
കവിളിണ തുടുത്തു പറഞ്ഞതെന്തേ
നീ മിഴിപാകിയെന്നോട് പറഞ്ഞതെന്തേ
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ